ഇടുക്കി: മന്ത്രി എം.എം.മണിയെ ഉടുമ്പന്‍ചോലയില്‍ വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാര്‍ശ. 2016-ല്‍ 1109 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് എം.എം.മണി ഉടുമ്പന്‍ചോലയില്‍ നിന്ന് ജയിച്ചത്. കോണ്‍ഗ്രസിലെ സേനാപതി വേണുവായിരുന്നു പ്രധാന എതിര്‍സ്ഥാനാര്‍ഥി.

സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടുമ്പന്‍ചോലയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മണി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. 

ഒരാഴ്ച മുമ്പ് ഉടുമ്പന്‍ചോല മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നെടുങ്കണ്ടത്ത് മന്ത്രി മണി ഉദ്ഘാടനം ചെയ്തിരുന്നു.  ജില്ലയില്‍ എല്‍.ഡി.എഫിന്റെ ആദ്യ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായിരുന്നു ഇത്. ഘടകകക്ഷിനേതാക്കളെ അടക്കം പങ്കെടുപ്പിച്ചാണ് ഓഫീസ് ഉദ്ഘാടനം നടത്തിയത്.