കളമശ്ശേരി: കളമശ്ശേരി മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.ഇ. അബ്ദുള്‍ ഗഫൂറിന്റെ തുറന്ന വാഹനത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പര്യടനം കളമശ്ശേരി നഗരസഭയിലെ കങ്ങരപ്പടിയില്‍ നിന്ന് തുടങ്ങി.

'നാട്ടരങ്ങി'ന്റെ നേതൃത്വത്തില്‍ നാടന്‍പാട്ട് അരങ്ങ് നടന്നു. കവലയിലെ കടകളില്‍ കയറി വോട്ട് ചോദിച്ചു. തൊഴിലാളികളെയും വ്യാപാരികളെയും വിദ്യാര്‍ഥികളെയും വഴിയാത്രക്കാരെയും സ്ഥാനാര്‍ഥി നേരില്‍ കണ്ടു. ഓട്ടോ സ്റ്റാന്‍ഡുകളിലും പിന്തുണ തേടിയെത്തി.

പര്യടനം കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം ജമാല്‍ മണക്കാടന്‍ ഉദ്ഘാടനം ചെയ്തു. കാളംകുളം ജങ്ഷനിലായിരുന്നു ആദ്യ സ്വീകരണം. തേവയ്ക്കല്‍, കോളേട്ടിമൂല, മണിയന്ത്രമുകള്‍, കുഴിക്കാല, നവോദയ ജങ്ഷന്‍, നാണിമൂല, അക്വഡക്ടര്‍, തച്ചന്‍വേലിമല, പെരിങ്ങാട്ടിമുകള്‍, പുതിയറോഡ്, മുണ്ടയ്ക്കമുകള്‍, കരിപ്പാശേരിമുകള്‍, കൈപ്പടമുകള്‍, പുണംചിറ, ഹരിത ജങ്ഷന്‍, ഉണിച്ചിറ, പള്ളി ജങ്ഷന്‍ വഴി ഉച്ചയോടെ ഇടപ്പള്ളി ടോളില്‍ ആദ്യഘട്ട പര്യടനം സമാപിച്ചു.

ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയ റോഡ്ഷോയ്ക്ക് ശേഷം വൈകീട്ട് കൂനംതൈയില്‍ നിന്ന് പര്യടനം പുനരാരംഭിച്ചു. 12 കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം യൂണിവേഴ്സിറ്റി കോളനിയില്‍ പര്യടനം സമാപിച്ചു.

നഗരസഭാ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.പി. ഇബ്രാഹിം, കോ-ഓര്‍ഡിനേറ്റര്‍ മധു പുറക്കാട്ട്, ജോയിന്റ് കണ്‍വീനര്‍ സീമ കണ്ണന്‍ തുടങ്ങിയവര്‍ പര്യടനത്തിന് നേതൃത്വം നല്‍കി.