കൊച്ചി: പി.ടി.തോമസ് സത്യസന്ധത കൈമുതലാക്കിയ പൊതുപ്രവര്‍ത്തകനെന്ന് പ്രൊഫ. എം ലീലാവതി. വൈറ്റില ഗോള്‍ഡ് സൂക്കിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച പി.ടി.തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ കമ്മറ്റി ഓഫീസിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

എറണാകുളത്തപ്പന്‍ ഗ്രൗണ്ടിന് സമീപത്തെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് പി.ടി. പ്രചരണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് മുന്‍ കെപിസിസി സെക്രട്ടറിയും, സഹപാഠിയുമായിരുന്നു എം.പ്രേമചന്ദ്രന്റെ വൈറ്റില ജനതയിലെ സ്മൃതി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. 

നഗരത്തിലെ വോട്ടര്‍മാരെ നേരില്‍ കാണാനാണ് പി.ടി. ആദ്യ ദിനത്തില്‍ സമയം ചിലവഴിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പി.ടി. വോട്ടര്‍മാരുടെ കണ്ടു തുടങ്ങിയിരുന്നു.