കളമശ്ശേരി: മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനും മകനും കളമശ്ശേരിയിലെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയുമായ വി.ഇ.ഗഫൂറിനുമെതിരെ പോസ്റ്റര്‍. കളമശ്ശേരി, സൗത്ത് കളമശ്ശേരി മേഖലകളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

അഴിമതിയുടെ തലമുറ മാറ്റം, ഇബ്രാഹികുഞ്ഞിന് സീറ്റ്‌ മകന്‍ മത്സരിക്കും, കളമശ്ശേരിക്കാര്‍ മണ്ടന്‍മാരല്ല, തുടങ്ങിയ വാചകങ്ങളോടെയാണ് പോസ്റ്ററുകള്‍.

വി.കെ.ഇബ്രാഹിംകുഞ്ഞിനേയും മകനേയും മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് നേരത്തെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് നേതാക്കള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.