കൊച്ചി : ഇടത് സഹയാത്രികന്‍ എന്‍.എം പിയേഴ്സണ്‍ പറവൂരില്‍  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. 

സി.പി.ഐക്കാണ് പറവൂര്‍ സീറ്റ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് സിപിഎം, സിപിഐ പ്രാദേശിക നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍.എം പിയേഴ്സണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശനായിരിക്കും ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫില്‍ സിപിഐക്ക് 25 സീറ്റുകളാണ് ഉള്ളത്. 21 സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പറവൂരടക്കമുള്ള നാല് മണ്ഡലങ്ങളില്‍ രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചിട്ടുള്ളത്.