കൊച്ചി: ബിജെപിയോട് രാഷ്ട്രീയ ചായ് വ് പുലര്‍ത്തുന്ന സംവിധായകന്‍ മേജര്‍ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. യാത്ര എന്റെ മണ്ഡലത്തില്‍ എത്തുമ്പോള്‍ പങ്കെടുക്കുമെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. തൃപ്പൂണിത്തുറയില്‍ യാത്രയ്ക്ക് നല്‍കുന്ന സ്വീകരണ പരിപാടിയിലാണ് മേജര്‍ രവി പങ്കെടുക്കുക.
ക്ഷണിച്ചതനുസരിച്ചാണ് പോകുന്നത്. പരിപാടിയില്‍ പങ്കെടുത്തെന്ന് കരുതി കോണ്‍ഗ്രസുകാരനാവുന്നില്ല. കോണ്‍ഗ്രസില്‍ ചേരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Major ravi