കൊച്ചി: കൊച്ചി മണ്ഡലത്തില്‍ വിജയമുറപ്പിച്ച് എല്‍ഡിഎഫ് സിറ്റിങ് എം.എല്‍.എ. കെ.ജെ. മാക്‌സി. യു.ഡി.എഫ്. സ്ഥാനാര്‍ഥിയി എത്തിയ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിയേക്കാള്‍ 94,99 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാക്‌സിയ്ക്ക് ഇപ്പോഴുള്ളത്. വീട്ടിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ട മാക്‌സി ജനങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ എല്‍.ഡി.എഫ്. മുന്നോട്ടുപോകുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

എല്‍.ഡി.എഫ്. വലിയ ഭൂരിപക്ഷരത്തിലേക്ക് പോവുകയാണ്. ഒരുപാട് പ്രതിസന്ധികളിലൂടെ കേരളം കടന്നുപോയ കാലഘട്ടമായിരുന്നു ഇത്. അതെല്ലാം അതിജീവിച്ചുകൊണ്ട് മുന്നോട്ടുപോയതിനുള്ള അംഗീകാരമാണ് എല്‍.ഡി.എഫ്. തുടര്‍ഭരണത്തിലേക്ക് എത്തുന്നതിലൂടെ ഉണ്ടാകുന്നത്.

കൊച്ചിയില്‍ നിരവധി ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനായി. കുടിവെള്ളപ്രശ്‌നം പരിഹരിക്കാനായി. ചെല്ലാനത്തെ കടലാക്രമണ പ്രശ്‌നം പരിഹരിച്ചുവരുന്നു. അതുകൊണ്ടാണ് വലിയ ഭൂരിപക്ഷത്തിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Kerala Assembly Election 2021 LDF Candidate KJ Maxi won in Kochi