കൊച്ചി: കളമശ്ശേരിയിലെ 77-ാം നമ്പര്‍ പോളിങ് ബൂത്തില്‍ ആളു മാറി വോട്ട് ചെയ്‌തെന്ന് ആരോപിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ പ്രതിഷേധം. സംഭവം കള്ളവോട്ടാണെന്നും പോളിങ് ഉദ്യോഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പി.എസ്. ജയരാജിന്റെ ആരോപണം. 

പി.എസ്. ജയരാജ് പോളിങ് ബൂത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സ്ഥാനാര്‍ഥിയെ അനുനയിപ്പിക്കാന്‍ പോലീസും ശ്രമിക്കുന്നുണ്ട്. ഒട്ടേറെ എന്‍.ഡി.എ. പ്രവര്‍ത്തകരാണ് വിവരമറിഞ്ഞ് പോളിങ് ബൂത്തിലെത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറിലധികമായി ഇവിടെ പോളിങ് തടസപ്പെട്ടിരിക്കുകയാണ്. 

Content Highlights: kalamassery nda candidate protest