കൊച്ചി: എറണാകുളം മണ്ഡലത്തില്‍ കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജിനെ സി.പി.എം. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിപ്പിക്കും. സഭാ നേതൃത്വത്തിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ് എറണാകുളത്ത് ഷാജി സ്ഥാനാര്‍ഥിയാകുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന് ബിഷപ്പ് സൂസെ പാക്യം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റ് നല്‍കിയിരിക്കുന്നത്. മനുറോയിയുടെ പേരായിരുന്നു ആദ്യം എറണാകുളത്തേക്ക് പാര്‍ട്ടി ചര്‍ച്ചചെയ്തിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ സഭയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ലത്തീന്‍ സഭയുടെ എതിര്‍പ്പ് കുറയ്ക്കുകയെന്ന രാഷ്ട്രീയനയത്തിന്റെ ഭാഗമായാണ് ഷാജിയെ പരിഗണിച്ചിരിക്കുന്നത്.

മുതിര്‍ന്ന നേതാവ് എസ്. ശര്‍മ, മുന്‍ എം.പി. പി. രാജീവ് എന്നിവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുക്കും.

Content Highlights:  Pinarayi vijayan