കൊച്ചി:  നടന്‍ മമ്മൂട്ടി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെ ചോദ്യംചെയ്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ ഭാര്യ. തൃക്കാക്കര പൊന്നുരുന്നി സി.കെ.എസ്. സ്‌കൂളിലാണ് ബി.ജെ.പി. സ്ഥാനാര്‍ഥി എസ്. സജിയുടെ ഭാര്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

നേരത്തെ സജി വോട്ട് ചെയ്യാനെത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ തടഞ്ഞെന്നും എന്നാല്‍ മമ്മൂട്ടി വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ കൂട്ടത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമായിരുന്നു ഇവരുടെ ആരോപണം. സജിയോടൊപ്പം ഇവരുടെ സ്വന്തം ക്യാമറാമാനാണ് പോളിങ് ബൂത്തിലേക്ക് വന്നത്.

പിന്നാലെ ബിജെപി പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണയുമായെത്തി. മാധ്യമപ്രവര്‍ത്തകരെ തടയാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. 

ഇതിനിടെ, നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് ചെയ്തു മടങ്ങി. കോവിഡ് ആയതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പറഞ്ഞാണ് മമ്മൂട്ടി പോളിങ് ബൂത്തില്‍നിന്ന് മടങ്ങിയത്. 

Content Highlights: bjp candidate's wife opposes shooting of actor mammootty voting visuals