ആലപ്പുഴ: അമ്പലപ്പുഴയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എച്ച്.സലാമിനെതിരേ പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം ലംഘിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചതിനാണ് കേസ്. യു.ഡി.എഫ്. നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. 

ശനിയാഴ്ച മുതല്‍ പോളിങ് ദിവസം വരെ ബൈക്ക് റാലി സംഘടിപ്പിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കൊട്ടിക്കലാശത്തിനും വിലക്കുണ്ട്. കോവിഡ് രോഗവ്യാപനവും ക്രമസമാധാന പ്രശ്‌നങ്ങളും കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. 

Content Highlights: police case against ambalappuzha ldf candidate h salam