ആലപ്പുഴ: അരൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി സി.പി.എം. പി. രാജീവിനെയും പരിഗണിക്കുന്നു. പ്രാദേശികഘടകങ്ങളിൽ രാജീവിന്റെ പേരും ചർച്ചയിലുണ്ട്. ജില്ലാസെക്രട്ടറി ആർ.നാസർ, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, കെ.എസ്.ഡി.പി. ചെയർമാൻ സി.ബി.ചന്ദ്രബാബു എന്നിവരുടെ പേരുകൾക്കൊപ്പമാണ് രാജീവിന്റെ സാധ്യതകളും പ്രചരിക്കുന്നത്. തണ്ണീർമുക്കം പഞ്ചായത്തുപ്രസിഡന്റായിരുന്ന പി.എസ്.ജ്യോതിസിന്റെ പേരും കേൾക്കുന്നുണ്ട്.
ഉറപ്പായും ജയിക്കുമെന്നുകരുതിയിരുന്ന സീറ്റാണ് ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് നഷ്ടപ്പെട്ടത്. ഉൾപ്പാർട്ടി പ്രശ്നങ്ങളാണ് മുഖ്യകാരണമായി പറഞ്ഞിരുന്നത്. ചേർത്തല, അരൂർ ഏരിയാ കമ്മിറ്റികളുടെ കീഴിലാണ് അരൂർ മണ്ഡലം.
ജില്ലയിലെ മറ്റു സി.പി.എം. മണ്ഡലങ്ങളിലെല്ലാം സിറ്റിങ് എം.എൽ.എ.മാർ മത്സരിക്കാൻ സാധ്യതയുള്ളതിനാൽ ഒഴിവുവരുന്നത് അരൂരിൽമാത്രമാണ്.
content highlights:P Rajeev likely to contest from aroor constituent assembly