കണ്ണൂര്‍: പരസ്യപ്രചാരണം അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോള്‍ ധര്‍മടത്തെ ചെങ്കടലാക്കിക്കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ പുരോഗമിക്കുന്നത്. ധര്‍മടം മണ്ഡലത്തില്‍  ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രീ അശോകന്‍ എന്നിവരടങ്ങിയ വലിയ താരനിരയെയാണ് എല്‍ഡിഎഫ് ഇറക്കിയിരിക്കുന്നത്. ഇവരെല്ലാവരും തന്നെ റോഡ്‌ഷോയുടെ ഭാഗമായി മുഖ്യമന്ത്രിക്ക് പിന്തുണയായി എത്തിയിട്ടുണ്ട്..

dharmadam road show ldf
ഇതെന്റെ റോഡ് ഷോ... മുഖ്യമന്ത്രിയുടെ റോഡ് ഷോ
കാത്തു നില്‍ക്കുന്നവരുടെ
ഇടയിലൂടെ തുറന്ന വാഹനത്തില്‍
നീങ്ങുന്ന പെണ്‍കുട്ടി കണ്ണൂര്‍ മമ്പറത്തെ കാഴ്ച |
ഫോട്ടോ : സി. സുനിൽകുമാർ

കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്നലെ വൈകിട്ട് പിണറായിക്ക് പിന്തുണയുമായി സംഘടിപ്പിക്കപ്പെട്ട കലാസന്ധ്യയില്‍ സിതാര കൃഷ്ണകുമാര്‍, ടിഎം കൃഷ്ണ, പുഷ്പാവതി എന്നിങ്ങനെ നിരവധി കലാസാംസ്‌കാരികരംഗത്തെ പ്രമുഖരാണ് അണിനിരന്നത്.