തിരുവനന്തപുരം: രണ്ടുദിവസത്തെ സി.പി.എം. സംസ്ഥാനസമിതി യോഗം ബുധനാഴ്ച തുടങ്ങും. കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍, തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി സംസ്ഥാനകമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമരൂപം നല്‍കി.
പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലും ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കേണ്ട സീറ്റുകളിലും ധാരണയുണ്ടാക്കി.
തുടര്‍ച്ചയായി രണ്ടുതവണ മത്സരിക്കുന്നവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന സമീപനം തുടരും. അതേസമയം ആവശ്യമായ സാഹചര്യത്തില്‍ ഇളവുനല്‍കും. സംസ്ഥാനകമ്മിറ്റിയില്‍ അന്തിമതീരുമാനമുണ്ടാകും.
Content Highlights: CPM State Committee