കണ്ണൂര്‍: ധര്‍മടം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ വാരണാധികാരി ബെവിന്‍ ജോണ്‍ വര്‍ഗീസിന് മുമ്പാകെയാണ് പത്രിക സര്‍പ്പിച്ചത്. 

ജില്ലാ സെക്രട്ടറി എംവി ജയരാജനൊപ്പമാണ് പത്രിക നല്‍കാന്‍ മുഖ്യമന്ത്രി വാരണാധികാരിയുടെ ഓഫീസിലേക്കെത്തിയത്. രണ്ട് സെറ്റ് പത്രികയാണ് ഇന്ന് സമര്‍പ്പിച്ചത്. സിപിഎം നേതാക്കളായ സിഎന്‍ ചന്ദ്രന്‍, പി ബാലന്‍ എന്നിവര്‍ പത്രികയില്‍ മുഖ്യമന്ത്രിയെ പിന്തുണച്ചു.   

ലാവലിന്‍ കേസിനെ കുറിച്ച് പത്രികയില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ കേസുകളെക്കുറിച്ച് പത്രികയില്‍ വിവരം നല്‍കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ അറിയിച്ചിരുന്നു.

content highlights: CM Pinarayi Vijayan submit nomination