പിണറായി: ഏതെങ്കിലും മരണത്തെക്കുറിച്ചു സംശയമുണ്ടെങ്കില്‍ എഴുതിത്തന്നാല്‍ അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അമിത്ഷാ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് പിണറായിയിലെ ഇടതുമുന്നണി സ്വീകരണത്തില്‍ മുഖ്യമന്ത്രി സംസാരിച്ചത്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായി ഉണ്ടായ മരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്നാണ് അമിത്ഷാ ചോദിച്ചത്. ഒരു സംഭവമുണ്ടായാല്‍ അത് നിഷ്പക്ഷമായി അന്വേഷിക്കുന്നതാണ് കേരളത്തിലെ പോലീസിന്റെ രീതി. അമിത്ഷാ പരമാര്‍ശിച്ച സംശയാസ്പദ മരണത്തെക്കുറിച്ച് ബി.ജെ.പി. നേതാക്കളോടു ചോദിച്ചെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.