പാലക്കാട്: തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് കടക്കേണ്ടത് വലിയ കടമ്പകള്‍. കേരളത്തിലും ഭരണംപിടിക്കാന്‍ ഉതകുന്ന വിധത്തില്‍ വോട്ട് വര്‍ധന ഉണ്ടാകണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. പതിനായിരത്തില്‍ താഴെ വോട്ടുള്ള മണ്ഡലങ്ങള്‍ ഇനി ഉണ്ടാകരുതെന്നാണ് മുന്നറിയിപ്പ്.

ബി.ജെ.പി.യുടെ എ-ക്ലാസ് മണ്ഡലങ്ങളില്‍ വിജയം ഉറപ്പിക്കുന്നതോടൊപ്പം തൊട്ടുപിറകിലുള്ള മണ്ഡലങ്ങള്‍ എ ക്ലാസിലേക്ക് എത്തിക്കണം. പതിനായിരത്തില്‍ താഴെ വോട്ടുള്ള മണ്ഡലങ്ങളില്‍ 20,000-ത്തിനു മുകളിലെങ്കിലും വോട്ട് എത്തിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് മണ്ഡലം കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 98 സീറ്റുകളില്‍ മത്സരിച്ച പാര്‍ട്ടി 20 സീറ്റുകളില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് നേടിയിരുന്നു. ഇതില്‍ 10 മണ്ഡലങ്ങളില്‍ നാല്പതിനായിരത്തിന് മുകളിലുമെത്തി. ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ബി.ജെ.പിയുടെ എ ക്ലാസ് മണ്ഡലങ്ങള്‍ 20-നിന്ന് 34-ല്‍ എത്തി.