തിരുവനന്തപുരം: കേരളത്തിന് അന്നം തരുന്നത് നരേന്ദ്ര മോദിയെന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ വല്ലതും ഉണ്ടാക്കിയിട്ടാണോ നമ്മള്‍ ഊണ് കഴിക്കുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു. മോദി നല്‍കുന്ന അരിയാണ് നമ്മളെ മൂന്നുനേരം ഊട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മോദിയാണ് കേരളത്തിന് എല്ലാം നല്‍കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം കൊണ്ടാണ് നമ്മള്‍ റോഡ് നിര്‍മിക്കുന്നതും വീട് പണിയുന്നതും. കേരളം മോദിക്കൊപ്പം നിന്നാല്‍ കര്‍ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പോലെ അഭിവൃദ്ധിയും വികസനവുമുള്ള സംസ്ഥാനമായി മാറുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 

കേരള രാഷ്ട്രീയം നേമത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. നേമത്ത് ബിജെപിയെ ആര് തോല്‍പ്പിക്കുമെന്നതാണ് ചര്‍ച്ച. ബിജെപിയെ മണ്ഡലത്തില്‍ തോല്‍പ്പിനാകില്ല. തിരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കെത്തും. ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും മഞ്ചേശ്വരത്ത് ജയിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

content highlights: BJP cannot be defeated in Nemam says K Surendran