ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു.  കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍,അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് നിയമസഭാ തിരഞ്ഞടുപ്പ് നടക്കുക. കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഒറ്റഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍  ബംഗാളില്‍ എട്ട് ഘട്ടമായും അസമില്‍ മൂന്ന് ഘട്ടമായും ജനങ്ങള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തും. എല്ലാ സംസ്ഥാനങ്ങളിലും മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

കേരളം - 140 സീറ്റുകള്‍ - തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് 

തിരഞ്ഞെടുപ്പ് വിജ്ഞാപനം- മാര്‍ച്ച് 12 
പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി- മാര്‍ച്ച് 19  
സൂക്ഷ്മ പരിശോധന- മാര്‍ച്ച് 20 
പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി -മാര്‍ച്ച് 22

തമിഴ്‌നാട് -234 സീറ്റുകള്‍ -തിരഞ്ഞെടുപ്പ് -ഏപ്രില്‍ ആറ് 
പുതുച്ചേരി - 30 സീറ്റ് - തിരഞ്ഞെടുപ്പ്- ഏപ്രില്‍ ആറ് 

പശ്ചിമ ബംഗാള്‍ - എട്ട് ഘട്ടം - 294 സീറ്റുകള്‍

ഒന്നാം ഘട്ടം- മാര്‍ച്ച് 27
രണ്ടാം ഘട്ടം- ഏപ്രില്‍ ഒന്ന്
മൂന്നാം ഘട്ടം ഏപ്രില്‍ ആറ്
നാലാം ഘട്ടം - ഏപ്രില്‍ 10
അഞ്ചാം ഘട്ടം - ഏപ്രില്‍ 17
ആറാം ഘട്ടം  ഏപ്രില്‍ 22
ഏഴാം ഘട്ടം  ഏപ്രില്‍ 26
എട്ടാം ഘട്ടം ഏപ്രില്‍ 29

അസം- മൂന്ന് ഘട്ടം- 126 സീറ്റ്

ഒന്നാം ഘട്ടം: മാര്‍ച്ച് 27
രണ്ടാം ഘട്ടം ഏപ്രില്‍ ഒന്ന്
മൂന്നാം ഘട്ടം ഏപ്രില്‍ ആറ്

Content Highlight: Assembly Election 2021 Schedule Live: Poll Dates For 5 States