തുടര്‍ഭരണത്തിനായി എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ ഓരോ സീറ്റും ഓരോ മണ്ഡലവും നിര്‍ണായകമാണ്. 43 വോട്ടുകള്‍ മുതല്‍ 45587 വോട്ടുകള്‍ക്ക് വരെ ഭൂരിപക്ഷം നേടിയവരാണ് 2016 കേരള നിയമസഭയിലെ സ്ഥാനാര്‍ഥികള്‍. 2016-ലെ  തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 27 മണ്ഡലങ്ങളില്‍ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ്. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ചത് വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസിലെ അനില്‍ അക്കരെയായിരുന്നു.

43 വോട്ടുകള്‍ക്കാണ് അദ്ദേഹം ഇടതുപക്ഷ സ്ഥാനാര്‍ഥിയായിരുന്ന മേരി തോമസിനെ പരാജയപ്പെടുത്തിയത്. നൂറില്‍ താഴെ ഭൂരിപക്ഷത്തിന് ഫലം നിര്‍ണയിച്ച മറ്റൊരു മണ്ഡലം മഞ്ചേശ്വരമാണ്‌. 2016-ലെ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്ക് ബിജെപിയുടെ കെ.സുരേന്ദ്രനെ മുസ്ലിം ലീഗിലെ പി.ബി.അബ്ദുള്‍ റസാഖാണ് പരാജയപ്പെടുത്തിയത്. അതേ സമയം പി.ബി.അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം 7923 ആയി എന്നതും ശ്രദ്ധേയമാണ്.

5000-ല്‍ താഴെ ഭൂരിപക്ഷത്തിന് 2016-ല്‍ ഫലം നിര്‍ണയിച്ച ശേഷം ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമാണ് പാലാ. കെ.എം.മാണി 2016-ല്‍ 4703 വോട്ടുകള്‍ക്ക് മാണി സി.കാപ്പനെ പരാജയപ്പെടുത്തി. എന്നാല്‍ കെ.എം.മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാണി സി.കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന ജോസ് ടോം പുളിക്കുന്നേലിനെ 2943 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി.

സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചതിനെ തുടര്‍ന്ന നടന്ന ഉപതിരഞ്ഞെടുപ്പില്‍ എറണാകളുത്തും അരൂരിലും യുഡിഎഫിന്റെ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാണ്. എറണാകുളത്ത് ടി.ജെ.വിനോദ് 3750 വോട്ടിനും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ 2079 വോട്ടിനുമാണ് വിജയിച്ചത്. സിപിഎമ്മിന്റെ സിറ്റിങ് മണ്ഡലമായ അരൂര്‍ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുക്കുകയായിരുന്നു. 

ചെറിയ ഭൂരിപക്ഷത്തില്‍ കഴിഞ്ഞ തവണ ജയിച്ചവര്‍ ആരൊക്കെയെന്ന് അറിയാന്‍ സൂചികളില്‍ ക്ലിക്കുചെയ്യുക.

2016-ല്‍ 5000 ത്തിന് താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചവര്‍

മണ്ഡലം വിജയിച്ച സ്ഥാനാര്‍ഥി പാര്‍ട്ടി ഭൂരിപക്ഷം എതിര്‍സ്ഥാനാര്‍ഥി
വടക്കാഞ്ചേരി
 അനില്‍ അക്കര
കോൺ
43

മേരി തോമസ്
മഞ്ചേശ്വരം  പി.ബി.അബ്ദുള്‍ റസാഖ് മു.ലീഗ് 89 കെ.സുരേന്ദ്രന്‍
ഇടുക്കി ഇ.എസ്.ബിജി മോള്‍ സിപിഐ 314 സിറിയക് തോമസ്
കൊടുവള്ളി കാരാട്ട് റസാഖ് ഇടത് സ്വത 573 എം.എ.റസാഖ്
പെരിന്തല്‍മണ്ണ മഞ്ഞളാംകുഴി അലി മു.ലീഗ് 579 വി.ശശികുമാര്‍
കാട്ടാക്കട
ഐ.ബി.സതീഷ് സിപിഎം 849 എന്‍.ശക്തന്‍
കൊച്ചി കെ.ജെ.മാക്‌സി സിപിഎം 1086 ഡൊമിനിക് പ്രസന്റേഷന്‍
ഉടുമ്പന്‍ ചോല എം.എം.മണി സിപിഎം 1109 സേനാപതി വേണു
കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള മു.ലീഗ് 1157 കെ.കെ.ലതിക
കണ്ണൂര്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ കോൺ (എസ്) 1196 സതീശന്‍ പാച്ചേനി
മാനന്തവാടി ഒ.ആര്‍.കേളു സിപിഎം 1307 പി.കെ.ജയലക്ഷ്മി
മങ്കട ടി.എ.അഹമ്മദ് കബീര്‍ മു.ലീഗ് 1508 ടി.കെ.റഷീദലി
കരുനാഗപ്പള്ളി ആര്‍.രാമചന്ദ്രന്‍ സിപിഐ 1759 സി.ആര്‍.മഹേഷ്
ചങ്ങനാശ്ശേരി സി.എഫ്.തോമസ് കേ.കോൺ എം 1849 കെ.സി.ജോസഫ്
അഴീക്കോട് കെ.എം.ഷാജി മു.ലീഗ് 2287  എം.വി.നികേഷ് കുമാര്‍
വര്‍ക്കല വി.ജോയ് സിപിഎം 2386 വര്‍ക്കല കഹാര്‍
കോവളം എം.വിന്‍സെന്റ് കോൺ 2615 ജമീല പ്രകാശം
കുന്നത്തുനാട് വി.പി.സജീന്ദ്രന്‍ കോൺ 2679 ഷിജി ശിവജി
ഇരഞ്ഞാലുക്കുട കെ.യു.അരുണന്‍- സിപിഎം 2711 തോമസ് ഉണ്ണിയാടന്‍
തിരുവമ്പാടി ജോര്‍ജ് തോമസ്- സിപിഎം 3008 വി.എം.ഉമ്മര്‍
നെടുമങ്ങാട് സി.ദിവാകരന്‍ സിപിഐ 3621 പാലോട് രവി
ഉദുമ  കെ.കുഞ്ഞിരാമന്‍ സിപിഎം 3832 കെ.സുധാകരന്‍
കാഞ്ഞിരപ്പള്ളി എന്‍.ജയരാജ് കേ.കോൺ എം 3890 വി.ബി.ബിനു
പേരാമ്പ്ര  ടി.പി.രാമകൃഷ്ണന്‍- സിപിഎം 4101 മുഹമ്മദ് ഇഖ്ബാല്‍
തൃപ്പൂണിത്തുറ എം.സ്വരാജ് സിപിഎം 4467 കെ.ബാബു
പാലാ കെ.എം.മാണി കേ.കോൺ എം 4703 മാണി സി.കാപ്പന്‍
നാദാപുരം ഇ.കെ.വിജയന്‍ സിപിഎം 4759 കെ.പ്രവീണ്‍ കുമാര്‍
കുട്ടനാട് തോമസ് ചാണ്ടി എൻസിപി 4891 ജേക്കബ് എബ്രഹാം