തിരുവനന്തപുരം: സര്‍വേ ഫലങ്ങള്‍ അപ്പാടെ പൊളിച്ചടുക്കി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത കുതിപ്പാണ് യുഡിഎഫ് നടത്തിയത്. നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ലോക്‌സഭാ ഫലം നോക്കുമ്പോള്‍ 16 സീറ്റുകളില്‍ മാത്രമാണ് അധികാരത്തിലിരിക്കുന്ന ഇടതുമുന്നണിക്ക് ലീഡ് നേടാനായത്. ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് സര്‍വേകളെല്ലാം പ്രവചിക്കുമ്പോള്‍ ഇതെല്ലാം തള്ളി ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റം ആവര്‍ത്തിക്കുമെന്ന വിശ്വസത്തില്‍ തന്നെയാണ് യുഡിഎഫ്. അതേ സമയം അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടമാണ് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം. നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഫലം പരിശോധിക്കുമ്പോള്‍ 101 സീറ്റുകളിലാണ് ഇടതുമുന്നണി മുന്നിലെത്തിയത്. മുന്നണിഘടനയില്‍ മാറ്റങ്ങളുണ്ടായി എന്നതും ശ്രദ്ധേയമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ വരവോട് കൂടി സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിലും എല്‍ഡിഎഫിനൊപ്പം നിന്ന 16 മണ്ഡലങ്ങള്‍ ഇവയാണ്....

മണ്ഡലം  ഭൂരിപക്ഷം
കാഞ്ഞങ്ങാട് 2221
തൃക്കരിപ്പൂര്‍ 1899
പയ്യന്നൂര്‍ 26131
കല്ല്യാശ്ശേരി 13694
ധര്‍മടം 4099
തലശ്ശേരി 11469
മട്ടന്നൂര്‍ 7488
ഷൊര്‍ണൂര്‍ 11092
ഒറ്റപ്പാലം 6460
കോങ്ങാട് 356
മലമ്പുഴ 21294
വൈക്കം 9220
ചേര്‍ത്തല 16895
കായംകുളം 4297
അടൂര്‍ 1956
നെടുമങ്ങാട് 759

 

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ‍ഡിഎഫ് 101 മണ്ഡലങ്ങളിലാണ് ലീഡ് നേടിയത്...ഇവയാണത്...

മണ്ഡലം ഭൂരിപക്ഷം
ഉദുമ 6126
കാഞ്ഞങ്ങാട് 17872
തൃക്കരിപ്പൂർ 18262
ധർമടം 49180
പയ്യന്നൂർ 42310
മട്ടന്നൂര്‍ 33272
തലശ്ശേരി 46422
പേരാവൂർ 7400
തളിപ്പറമ്പ് 16735
കൂത്തുപറമ്പ് 23831
മാനന്തവാടി 2937
നാദാപുരം 1487
കുറ്റ്യാടി 2437
ബാലുശ്ശേരി 3801
കല്യാശ്ശേരി 32829
അഴിക്കോട് 8456
പേരാമ്പ്ര 10072
കൊയിലാണ്ടി

3071

എലത്തൂർ 10666
കോഴിക്കോട് നോർത്ത് 13361
കോഴിക്കോട് സൗത്ത് 9370
കുന്നമംഗലം 5107
ബേപ്പൂർ 15087
പൊന്നാനി 9127
തവനൂർ 6110
പെരിന്തൽമണ്ണ 3067
മലമ്പുഴ 20795
കോങ്ങാട് 16954
ആലത്തൂർ 16750
ചിറ്റൂർ 12956
നെന്മാറ 10704
തരൂർ 12344
ഷൊർണ്ണൂർ 27373
പട്ടാമ്പി 8791
മണ്ണാർക്കാട് 3311
ഒറ്റപ്പാലം 21650
നാട്ടിക 17397
ഗുരുവായൂർ 16407
മണലൂർ 16145
കുന്നംകുളം 18991
വടക്കാഞ്ചേരി 5241
ചേലക്കര 10028
കൊടുങ്ങല്ലൂർ 15657
കയ്പമംഗലം 25346
ചാലക്കുടി 13258
ഇരിങ്ങാലക്കുട 9239
പുതുക്കാവ് 10500
ഒല്ലൂർ 13291
കളമശ്ശേരി 2895
തൃപ്പൂണിത്തുറ 6010
കൊച്ചി 3972
പറവൂർ 4313
കോതംഗലം 2117
ഇടുക്കി 2198
ഉടുമ്പൻചോല 12532
പീരുമേട് 12512
പാലാ 9363
കടുത്തുരുത്തി 9490
വൈക്കം 8502
ഏറ്റുമാനൂർ 5632
കോട്ടയം 1573
പുതുപ്പള്ളി 863
ചങ്ങനാശ്ശേരി 5331
കാഞ്ഞിരപ്പള്ളി 16470
പൂഞ്ഞാർ 1704
ചേർത്തല 14179
അരൂർ 10685
കുട്ടനാട് 5550
മാവേലിക്കര 7372
കായംകുളം 10712
ഹരിപ്പാട് 3383
ചെങ്ങന്നൂർ 11538
ആലപ്പുഴ 15118
അമ്പലപ്പുഴ 16757
റാന്നി 2139
അടൂർ 11426
തിരുവല്ല 7193
കോന്നി 8501
കൊല്ലം 11762
ഇരവിപുരം 14617
ചടയമംഗലം 14617
കരുനാഗപ്പള്ളി 9776
കുന്നത്തൂർ 1051
കൊട്ടാരക്കര 14848
പത്തനാപുരം 6528
പുനലൂർ 13119
ചാത്തന്നൂർ 11417
കുണ്ടറ 12503
വർക്കല 5351
ആറ്റിങ്ങൽ 9954
ചിറയിൻകീഴ് 9969
നെടുമങ്ങാട് 21475
വാമനപുരം 8717
കഴക്കൂട്ടം 12490
വട്ടിയൂർക്കാവ് 2848
തിരുവനന്തപുരം 15744
അരുവിക്കര 6363
പാറശാല 7063
കാട്ടക്കട 11194
കോവളം 11374
കോവളം 11374

(തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രാദേശിക സഖ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷത്തില്‍ നേരിയ വ്യത്യാസം വന്നേക്കാം)