തിരുവനന്തപുരം: ഇത്തവണ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നുള്ള സി.പി.എമ്മിന്റെ ആത്മവിശ്വാസത്തിന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴും കുറവ് വന്നിട്ടില്ല. കൃത്യമായ കണക്കുകൂട്ടലുകളാണ് ഇടത് മുന്നണിയുടേയും സി.പി.എമ്മിന്റേയും ഈ ആത്മവിശ്വാസത്തിന് പിന്നില്‍.

വലിയ അടിയൊഴുക്കകളൊന്നും സംഭവിച്ചില്ലെങ്കില്‍ 61 സീറ്റുകളില്‍ ജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍. കടുത്ത മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളെ മാറ്റി നിര്‍ത്തിയുള്ളതാണ് ഈ കണക്ക്. കടുത്ത മത്സരം നടക്കുന്ന 28 മണ്ഡലങ്ങളില്‍ ചുരുങ്ങിയത് പത്തെണ്ണമെങ്കിലും കൂടെ വന്നാല്‍ ഭരണത്തുടര്‍ച്ചയും ചരിത്ര വിജയവും സാധ്യമാകുമെന്ന് ഇടതുപക്ഷം കണക്കാക്കുന്നു. കൂടാതെ യുഡിഎഫിന്റെ ചില കോട്ടകളില്‍ അട്ടിട്ടിമറിയും പ്രതീക്ഷിക്കുന്നുണ്ട്.

ഇടതുപക്ഷം ഉറപ്പിക്കുന്ന 61 മണ്ഡലങ്ങള്‍ ഇവയാണ്....

1- ഉദുമ
2- കാഞ്ഞങ്ങാട്
3- തൃക്കരിപ്പൂര്‍
4- പയ്യന്നൂര്‍
5- കല്യാശ്ശേരി
6- തളിപ്പറമ്പ്
7- ധര്‍മ്മടം
8- മട്ടന്നൂര്‍
9- തലശേരി
10- മാനന്തവാടി
11- കല്‍പറ്റ
12- നാദാപുരം
13- കൊയിലാണ്ടി
14- പേരാമ്പ്ര
15- ബാലുശ്ശേരി
16- എലത്തൂര്‍
17- കോഴിക്കോട് നോര്‍ത്ത്
18- ബേപ്പൂര്‍
19- കുന്ദമംഗലം
20- തവനൂര്‍
21- ഷൊറണൂര്‍
22- ഒറ്റപ്പാലം
23- കോങ്ങാട്
24- മലമ്പുഴ
25- തരൂര്‍
26- ചിറ്റൂര്‍
27- നെന്മാറ
28- ആലത്തൂര്‍
29- ചേലക്കര
30- കുന്നംകുളം
31- മണലൂര്‍
32- ഒല്ലൂര്‍
33- നാട്ടിക
34- കയ്പമംഗലം
35- പുതുക്കാട്
36- കൊടുങ്ങല്ലൂര്‍
37- വൈപ്പിന്‍
38- കൊച്ചി
39- കോതമംഗലം
40- ഉടുമ്പന്‍ചോല
41- ദേവികുളം
42- വൈക്കം
43- ഏറ്റുമാനൂര്‍
44- കാഞ്ഞിരപ്പള്ളി
45- ആലപ്പുഴ
46- മാവേലിക്കര
47- ചെങ്ങന്നൂര്‍
48- തിരുവല്ല
49- കോന്നി
50- അടൂര്‍
51- കുന്നത്തൂര്‍
52- കൊട്ടാരക്കര
53- പത്തനാപുരം
54- പുനലൂര്‍
55- ചടയമംഗലം
56- ഇരവിപുരം
57- ചാത്തന്നൂര്‍
58- ആറ്റിങ്ങല്‍
59- ചിറയിന്‍കീഴ്
60- വട്ടിയൂര്‍ക്കാവ്
61- കാട്ടാക്കട

അതേസമയം, ഉറപ്പിച്ച ഈ സീറ്റുകളില്‍ അടിയൊഴുക്കുകള്‍ അപ്രതീക്ഷിത ഫലം സമ്മാനിച്ചാല്‍ ചിത്രം മാറും. ചിറ്റൂര്‍, നെന്മാറ, കയ്പമംഗലം, ഒല്ലൂര്‍, അടൂര്‍, കുന്നത്തൂര്‍, ചിറയിന്‍കീഴ് തുടങ്ങിയ ഏഴോളം സീറ്റുകളില്‍ ഇത്തവണ യു.ഡി.എഫ്.  അട്ടിമറി പ്രതീക്ഷയിലാണ്. കടുത്ത അടിയൊഴുക്കളുണ്ടായാലെ യു.ഡി.എഫിന് ഈ മണ്ഡലങ്ങളില്‍ പ്രതീക്ഷയ്ക്ക് വകയുള്ളൂ. ഇതില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ മികവ് കൊണ്ട് ഇടതുപക്ഷം ആശങ്കയോടെ കാണുന്ന മണ്ഡലങ്ങളാണ് കോഴിക്കോട് നോര്‍ത്ത്, ഒറ്റപ്പാലം, കൈപ്പമംഗലം, അടൂര്‍, ചിറയിന്‍കീഴ്, എന്നിവ. 

28 മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടന്നതെന്നാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുണ്ടായ വിലയിരുത്തല്‍. കടുത്ത മത്സരമാണെങ്കിലും നേരിയ ഭൂരിപക്ഷത്തിനെങ്കിലും 28-ല്‍ പകുതിയിലേറെ മണ്ഡലങ്ങളും കൂടെ നില്‍ക്കുമെന്ന് ഇടതുമുന്നണിക്ക് പ്രതീക്ഷയുണ്ട്. 

കടുത്ത മത്സരം നടന്ന 28 മണ്ഡലങ്ങള്‍ ഇവയാണ്:

1- അഴീക്കോട്

2- കൂത്തുപറമ്പ്

3- തിരുവമ്പാടി

4- പൊന്നാനി

5- നിലമ്പൂര്‍ 

6- പെരിന്തല്‍മണ്ണ 

7- മങ്കട

8- വടക്കാഞ്ചേരി

9- ഇരിങ്ങാലക്കുട

10- തൃപ്പൂണിത്തുറ

11- കളമശ്ശേരി

12- കോതമംഗലം

13- ഇടുക്കി

14- പാലാ

15- ചങ്ങനാശ്ശേരി 

16- കടുത്തുരുത്തി

17- ചേര്‍ത്തല

18- അരൂര്‍

19- അമ്പലപ്പുഴ

20- കായംകുളം

21- കുട്ടനാട്

22- ആറന്മുള

23- റാന്നി

24- കൊല്ലം

25- കുണ്ടറ

26- നെടുമങ്ങാട് 

27- നെയ്യാറ്റിന്‍കര

28- കഴക്കൂട്ടം

ഇതില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മികവ് കൊണ്ട് ഇടതുപക്ഷം ആശങ്കയോടെ കാണുന്ന മണ്ഡലങ്ങളാണ് കോഴിക്കോട് നോര്‍ത്ത്, ഒറ്റപ്പാലം, കൈപ്പമംഗലം, അടൂര്‍, ചിറയിന്‍കീഴ്, എന്നിവ. കടുത്ത മത്സരം നടന്ന 28 സീറ്റുകളില്‍ അഴിക്കോട്, കൂത്തുപറമ്പ്, തിരുവമ്പാടി, കുറ്റ്യാടി, ഇടുക്കി, ചേര്‍ത്തല, കായംകുളം, കുണ്ടറ, കഴക്കൂട്ടം, വാമനപുരം, വര്‍ക്കല എന്നിവയും ഒപ്പം പോരുമെന്നും അതോടെ മാന്ത്രികസംഖ്യയായ 71 അങ്ങനെ ഉറപ്പാണെന്നാണ് മുന്നണിയുടെ പ്രതീക്ഷ. 

വിരുദ്ധവികാരം മണ്ഡലത്തില്‍ ഉള്ളതിനാല്‍ ചെറിയ ഭൂരിപക്ഷമേ കുന്നത്തൂരില്‍ പ്രതീക്ഷിക്കുന്നുള്ളൂ. പത്തനാപുരത്തും ഭൂരിപക്ഷം ഗണ്യമായി കുറയും. നേമത്ത് എന്തും സംഭവിക്കാം. അടിയൊഴുക്കുകള്‍ എതിരായില്ലെങ്കില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്ന പൊന്നാനി, നിലമ്പൂര്‍, വടക്കാഞ്ചേരി, കളമശ്ശേരി, തൃപ്പൂണിത്തുറ, ചങ്ങനാശ്ശേരി, അരൂര്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര എന്നിവയും പിടിക്കാമെന്നാണ് വിലയിരുത്തല്‍. അപ്പോഴും ആലപ്പുഴ ജില്ലയാണ് ഇടതുപക്ഷത്തിന് വലിയ ആശങ്കയായി നില്‍ക്കുന്നത്.

കൊല്ലത്തെ ചില സീറ്റുകള്‍ ഇ.എം.സി.സി കരാര്‍ സൃഷ്ടിച്ച കടുത്ത വെല്ലുവിളി നേരിട്ടതിന് പുറമെ ആലപ്പുഴയിലും അപ്രതീക്ഷിത തിരിച്ചടികള്‍ സംഭവിച്ചാല്‍ തുടര്‍ഭരണ പ്രതീക്ഷയ്ക്ക് പോലും അത് വെല്ലുവിളി സൃഷ്ടിച്ചേക്കുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്.

Content Highlights: CPM says it is a continuation of the rule-ldf Evaluation after election