തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടിക അന്തിമഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 11 വനിതകള്‍ പാര്‍ട്ടിക്കായി മത്സര രംഗത്തുണ്ടാകും. 

  • ആറ്റിങ്ങല്‍- ഒ എസ് അംബിക,
  • കുണ്ടറ- ജെ മേഴ്സിക്കുട്ടിയമ്മ
  • ആറന്മുള- വീണാ ജോര്‍ജ്
  • കായംകുളം- യു പ്രതിഭ
  • അരൂര്‍-ദലീമ ജോജോ
  • ആലുവ-ഷെല്‍ന നിഷാദ്
  • ഇരിങ്ങാലക്കുട-ആര്‍.ബിന്ദു
  • കൊയിലാണ്ടി-കാനത്തില്‍ ജമീല
  •  വണ്ടൂര്‍ പി.മിഥുന
  • കോങ്ങാട്-കെ.ശാന്തകുമാരി
  • മട്ടന്നൂര്‍-കെ.കെ.ശൈലജ,  എന്നിവരാണ് പട്ടികയിലുള്ളത്.

തരൂരില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യ സാധ്യത പട്ടികയിലുണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് വെട്ടി.

അതേ സമയം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ സിപിഎം പട്ടികയില്‍ വനിതകള്‍ കുറവാണ് ഇത്തവണ. 2016-ല്‍ 12 സ്ഥാനാര്‍ഥികളുണ്ടായിരുന്നു വനിതകളായിട്ട്. മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, കെ.കെ.ശൈലജ എന്നിവരും വീണാ ജോര്‍ജ് യു.പ്രതിഭ എന്നിവര്‍ ഇത്തവണയും മത്സര രംഗത്തുണ്ട്.