ഗുവാഹത്തി: അസമില്‍ തുടർ ഭരണമുറപ്പിച്ച് ബിജെപി. സംസ്ഥാനത്ത് 78 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. 47 സീറ്റുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും ലീഡ് ചെയ്യുന്നു. ഏറ്റവും പുതിയ കണക്കു പ്രകാരം എ.ജെ.പിക്ക് എവിടെയും ലീഡില്ല.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ, എജിപി നേതാവ് അതുല്‍ ബോറ എന്നിവര്‍ വിജയമുറപ്പിച്ചിട്ടുണ്ട്. 

 ബി.ജെ.പിക്ക് അനായാസ വിജയമുണ്ടാകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രവചനം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബിപിഎഫ്, ഏ.ഐ.യു.ഡി.എഫ് എന്നീ കക്ഷികളെ ചേർത്ത് മുന്നണിയായാണ് മത്സരിച്ചത്. എന്നാല്‍ ഈ നീക്കം ഫലംകണ്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.

126 സീറ്റുകളുള്ള അസം നിയമസഭയില്‍ 2016-ല്‍ എന്‍.ഡി.എ. സഖ്യത്തിന് 71 സീറ്റുകളുണ്ടായിരുന്നു. ബി.ജെ.പി മാത്രം 58 സീറ്റുകള്‍ നേടിയിരുന്നു. പ്രതിപക്ഷത്ത് 43 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 

content highlights: Assam with BJP