എൻ.എ. ബാബു
 എൻ.എ. ബാബു | ഫോട്ടോ: മാതൃഭൂമി

ഡി.സി.സി. ഓഫീസിന് മുന്നിൽ സത്യാഗ്രഹമിരിക്കുന്ന ആദിവാസി ദളിത് കോൺഗ്രസ് കല്പറ്റമണ്ഡലം പ്രസിഡന്റ് എൻ.എ. ബാബു
കല്പറ്റ: ആദിവാസി സംവരണസീറ്റുകൾ ഘടകകക്ഷികൾക്ക് നൽകിയതിൽ പ്രതിഷേധിച്ച് ഡി.സി.സി. ഓഫീസിന് മുന്നിൽ ആദിവാസി ദളിത് കോൺഗ്രസ് നേതാവിന്റെ സത്യാഗ്രഹസമരം.

ആദിവാസി ദളിത് കോൺഗ്രസ് കല്പറ്റ മണ്ഡലം പ്രസിഡന്റ് എൻ.എ. ബാബുവാണ് പ്രതിഷേധവുമായെത്തിയത്. കെ.പി.സി.സി. നിർദേശങ്ങൾ അവഗണിച്ച് നേതൃനിരയിലുള്ളവർ ജനറൽസീറ്റിൽ മത്സരിക്കുന്നതിനും വിജയം ഉറപ്പാക്കാനുമായി കോൺഗ്രസിന്റെ സിറ്റിങ് സീറ്റുകൾ ഉൾപ്പെടെയുള്ള സംവരണ സീറ്റുകൾ ഘടകക്ഷിക്ക് നൽകുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം.

മത്സരിക്കാൻ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും ആവശ്യപ്പെട്ട സീറ്റുകൾ വരെ ഘടകക്ഷികൾക്ക് നൽകുകയാണ് ചെയ്തതെന്നും ബാബു പറഞ്ഞു.