കഴിഞ്ഞ തവണ കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍, ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ എല്‍ഡിഎഫിന് തിരുവനന്തപുരം ജില്ലയില്‍ സമഗ്രാധിപത്യമായിരുന്നു. എതിരാളികളേക്കാള്‍ ബഹുദൂരം മുന്നില്‍.
2015-ല്‍ ജില്ലാ പഞ്ചായത്തിലെ ആകെയുള്ള 26 സീറ്റില്‍ 20-ഉം എല്‍ഡിഎഫിനായിരുന്നു. അഞ്ച് ഡിവിഷനുകളില്‍ കോണ്‍ഗ്രസും ഒന്നില്‍ ബിജെപിയും ജയിച്ചു. കോര്‍പ്പറേഷനിലാണ് എല്ലാവരെയും ഞെട്ടിച്ച പ്രകടനം നടന്നത്. ആകെയുള്ള 100 സീറ്റില്‍ 41 വാര്‍ഡുകളില്‍ വിജയിച്ച് എല്‍ഡിഎഫ് കഷ്ടിച്ച് ഭരണം നിലനിര്‍ത്തി.
എന്നാല്‍ 35 വാര്‍ഡുകളില്‍ വിജയിച്ച് ബിജെപി രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചു. യുഡിഎഫ് 20 സീറ്റുകളുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം നാല് മുന്‍സിപ്പാലിറ്റികളിലും 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 എണ്ണത്തിലും 73 ഗ്രാമ പഞ്ചായത്തുകളില്‍ 52-ഉം ഇടതുപക്ഷം നേടി.
ജില്ലയില്‍ ഉടനീളമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആധിപത്യം ഇത്തവണ ഇടതുപക്ഷത്തിന് തുടരാനാകുമോ എന്ന് കണ്ടറിയണം. സംസ്ഥാനത്ത് സിപിഎമ്മിനെയും സര്‍ക്കാരിനെയും ലക്ഷ്യമിട്ട് തുടര്‍ച്ചയായുള്ള വിവാദങ്ങളും മറ്റും ഇടത് ക്യാമ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.