ഇരുമുന്നണികളും തുല്യശക്തികളായ പത്തനംതിട്ടയില്‍ ഇത്തവണ പൊടിപാറുന്ന പോരാട്ടമാണ് നടക്കുന്നത്. തങ്ങളുടെ ആധിപത്യം തെളിയിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുമ്പോള്‍ പലയിടത്തും ഞെട്ടലുണ്ടാക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. എന്താലായും ഇത്തവണ പത്തനംതിട്ടയുടെ ഡ്രൈവിങ് സീറ്റിലിരുന്ന് ആര് വളയംപിടിക്കുമെന്ന് കണ്ടറിയണം. കാത്തിരിക്കാം വോട്ടെണ്ണല്‍ ദിനംവരെ