പച്ചപുതച്ച് കിടക്കുന്ന മലപ്പുറം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ലയാണ്. മുസ്ലിംലീഗിന്റെ ഉരുക്കു കോട്ടയാണെങ്കിലും ഇടതുപക്ഷത്തിന് കിട്ടാക്കനിയല്ല മലപ്പുറം. സ്വതന്ത്രരെ മുന്‍നിര്‍ത്തി 2015-ലെ നേട്ടം ആവര്‍ത്തിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി ഇത്തവണയും. 

എന്നാല്‍ യുഎഡിഎഫില്‍ മുമ്പെങ്ങുമില്ലാത്ത ഐക്യവും ജമാഅത്തെ ഇസ്ലാമിയടക്കമുള്ള സംഘടനകളുമായുള്ള ലീഗിന്റെ സഖ്യവും ഈ നീക്കത്തിന് വിലങ്ങുതടിയാകും. ജില്ലയിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.