മുഖ്യമന്ത്രിയുടെയും മുന്‍ പാര്‍ട്ടി സെക്രട്ടറിയുടെയും വ്യവസായ മന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ഒക്കെ നാടാണ് കണ്ണൂര്‍. സിപിഎമ്മിന്റെ തട്ടകമായ കണ്ണൂരില്‍ ഇടതിന് അഭിമാനപോരാട്ടമാണ്. 

അതേസമയം യുഡിഎഫിനും ഇത് കടുത്ത പേരാട്ടമാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ കൂടിയാണിത്. യഥാര്‍ഥ അങ്കം നടക്കുന്നത് കണ്ണൂരായിരിക്കും എന്നും അവര്‍ക്കറിയാം. ബി.ജെ.പി.ക്കും ശക്തി തെളിയിക്കാനാവുമോ എന്ന് കാത്തിരുന്ന് കാണാം.