രണ്ട് നഗരസഭകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്ത്, 52 ഗ്രാമപഞ്ചായത്തുകള്‍, ജില്ല പഞ്ചായത്ത്... തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലാണ് ഇടുക്കി. 

പട്ടയം, ഭൂപതിവ് ചട്ടം, ഭൂപ്രശ്‌നങ്ങള്‍, പ്രളയ പുനരധിവാസം, തോട്ടം-കാര്‍ഷിക മേഖലയുടെ തകര്‍ച്ച, അടിസ്ഥാന സൗകര്യ വികസനം അങ്ങനെ നിരവധി പ്രശ്നങ്ങളുണ്ട് ഇടുക്കിക്ക്. 

ഓരോ തിരഞ്ഞെടുപ്പിലും ഇവയൊക്കെ ചര്‍ച്ചയാകാറുമുണ്ട്. ഇതൊക്കെയും ചര്‍ച്ചയാകുന്ന ഇക്കുറി, ഇടുക്കി ഇടതിനൊപ്പമോ അതോ വലതിനൊപ്പമോ! അതോ എന്‍.ഡി.എ. കളംപിടിക്കുമോ!