തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശതിരഞ്ഞടുപ്പില്‍ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച അവസാനിച്ചതോടെ കേരളം പോരാട്ടച്ചൂടില്‍.

തിങ്കളാഴ്ച രാത്രി ഒമ്പതുവരെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വൈബ്സൈറ്റില്‍ ലഭിച്ച കണക്കുപ്രകാരം 75,013 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഡിസംബര്‍ എട്ട്, 10, 14 തീയതികളിലാണ് വോട്ടെടുപ്പ്. ഡമ്മി സ്ഥാനാര്‍ഥികള്‍, വിമതര്‍ തുടങ്ങിയവരുടെ പിന്മാറ്റത്തിനുശേഷമുള്ള അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക ഓണ്‍ലൈനായി രേഖപ്പെടുത്തുന്ന ജോലി രാത്രി വൈകിയും തുടര്‍ന്നു. തിങ്കളാഴ്ച മൂന്നു വരെയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള സമയം.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലേക്ക് സൂക്ഷ്മപരിശോധനയ്ക്കുശേഷം 169766 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലെ 21865 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പിനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനമിറക്കിയത്. ഇതില്‍ കൊല്ലം പന്മന, കോഴിക്കോട് മാവൂര്‍ എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ ഓരോ സ്ഥാനാര്‍ഥി മരിച്ചു. ഇതോടെ രണ്ടിടത്തേയും തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനാല്‍ 21863 വാര്‍ഡുകളിലായിരിക്കും വോട്ടെടുപ്പ്. 34744 ബൂത്തുകളാണ് സംസ്ഥാനമൊട്ടാകെ സജ്ജമാക്കുന്നത്.

ആകെ വാര്‍ഡുകള്‍ (വിജ്ഞാപനപ്രകാരം)-21,865

തിരഞ്ഞെടുപ്പ് നടക്കുന്നത്-21,863 (ഗ്രാമപ്പഞ്ചായത്തുകളിലെ രണ്ടു സ്ഥാനാര്‍ഥികള്‍ മരിച്ചതിനാല്‍ രണ്ടു വാര്‍ഡുകള്‍ ഒഴിവാക്കിയശേഷം)

941 ഗ്രാമപ്പഞ്ചായത്ത്-15,960 152 ബ്ലോക്ക് പഞ്ചായത്ത്-2080 14 ജില്ലാ പഞ്ചായത്ത്-331 86 മുനിസിപ്പാലിറ്റി-3078 06 കോര്‍പറേഷന്‍-414

സ്ഥാനാര്‍ഥികള്‍-2015

പുരുഷന്മാര്‍-37,281 സ്ത്രീകള്‍-38,268

ആകെ-75,549 ജില്ലാപഞ്ചായത്ത്-1282 ബ്ലോക്ക് പഞ്ചായത്ത്-6915 ഗ്രാമപ്പഞ്ചായത്ത്-54,956 കോര്‍പറേഷന്‍-1963 മുനിസിപ്പാലിറ്റികള്‍-10,433