തൃശ്ശൂര്‍: മന്ത്രി എ.സി മൊയ്തീന്‍ പോളിങ്ങ് ആരംഭിക്കാനുള്ള ഔദ്യോഗിക സമയത്തിന് മുന്ന ചട്ടവിരുദ്ധമായി വോട്ട് ചെയ്‌തെന്ന വിവാദത്തില്‍ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.

മന്ത്രി 6.55ന് വോട്ട് ചെയ്‌തെന്നാണ് വിവാദം. എന്നാല്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ജില്ലാകളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക്  നല്‍കി. 

തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയത്. പിന്നാലെ എ.സി മെയ്തീന്‍ ചട്ട വിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനില്‍ അക്കര എം.എല്‍.എ രംഗത്തെത്തി. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

Content Highlight;   Minister AC Moideen's vote controversy