തൃശ്ശൂര്‍: ജില്ലയില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് സജ്ജീകരിച്ചത് 3,331 പോളിങ് ബൂത്തുകള്‍. വോട്ടര്‍മാര്‍ കൂടിയതിനാല്‍ ജില്ലയില്‍ പുതുതായി 26 പുതിയ പോളിങ് ബൂത്തുകള്‍ രൂപവത്കരിച്ചു. ആകെ 1798 വാര്‍ഡുകളാണുള്ളത്. 86 പഞ്ചായത്തുകളിലെ 1469 വാര്‍ഡുകളിലായി 2824 ബൂത്തുകളുണ്ട്.

തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകള്‍ക്ക് 211 ബൂത്തുകളാണുള്ളത്. നഗരസഭ, വാര്‍ഡ്, പോളിങ് ബൂത്ത് എന്ന ക്രമത്തില്‍:

ചാലക്കുടി 36- 37, ഇരിങ്ങാലക്കുട 41-43, കൊടുങ്ങല്ലൂര്‍ 44-46, ചാവക്കാട് 32-32, ഗുരുവായൂര്‍ 43-58, കുന്നംകുളം 37-38, വടക്കാഞ്ചേരി 41-42.

ഏറ്റവും കൂടുതല്‍ പുതിയ ബൂത്തുകള്‍ ഗുരുവായൂര്‍ നഗരസഭയിലാണ്. 15 എണ്ണം. തൃശ്ശൂര്‍ കോര്‍പറേഷനില്‍ അഞ്ച് പുതിയ ബൂത്തുകളും ഇരിങ്ങാലക്കുട നഗരസഭയില്‍ രണ്ട് പുതിയ ബൂത്തുകളും ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകളിലും എടവിലങ്ങ് ഗ്രാമപ്പഞ്ചായത്തിലും ഓരോ പുതിയ ബൂത്തും രൂപവത്കരിച്ചു. ജില്ലയില്‍ കുഷ്ഠരോഗികള്‍ക്കായി രണ്ട് സ്‌പെഷ്യല്‍ പോളിങ് ബൂത്തുകളുണ്ട്.