അരിമ്പൂര്‍: അരിമ്പൂരിലെ തിരഞ്ഞെടുപ്പ് വിജയം ചരിത്രമായി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ വിജയം ടോസിലൂടെയായിരുന്നു.മുന്‍ പ്രസിഡന്റ് സിന്ധു സഹദേവനാണ് ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടത്. നാലാം തവണയാണ് ഇവര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്നും ജയിക്കുന്നത്. എന്‍.ഡി.എ.സ്ഥാനാര്‍ഥിയും ബി.ജെ.പി. മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റുമായ സുധീഷ് മേനോത്തുപറമ്പിലുമായി കൊമ്പുകോര്‍ത്ത സിന്ധുവിനും കിട്ടിയത് 518 വോട്ടായിരുന്നു. തുടര്‍ന്നാണ് ടോസിലൂടെ സിന്ധു വിജയിച്ചത്.

അരിമ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഇതോടെ ഭരണം നിലനിറുത്തി. എല്‍ .ഡി .എഫ് . 9 സീറ്റിലാണ് മത്സരിച്ചത്.സി.പി.എം ഏഴ് സീറ്റിലും സി.പി.ഐ. ഒരു സീറ്റിലും        എല്‍.ഡി.എഫ്.സ്വ.  ഒരു സീറ്റിലും വിജയിച്ചു. യു.ഡി.എഫിലെ കോണ്‍ഗ്രസ്  ഏഴ് സീറ്റ് നേടി. എന്‍.ഡി.എ. ആദ്യമായി  ഒരു സീറ്റ് നേടി അക്കൗണ്ട് തുറന്നു. വാര്‍ഡ്, സ്ഥാനാര്‍ഥി, മുന്നണി, ഭൂരിപക്ഷം

വാര്‍ഡ് 1. എറവ്  നോര്‍ത്ത്:   ജെന്‍സന്‍ ജെയിംസ് (യു.ഡി.എഫ് ) 42 വോട്ട്, 
2. വടക്കുംപുറം: സി.പി.പോള്‍ ( എല്‍.ഡി.എഫ്. സ്വത.) 228, 
3. അരിമ്പൂര്‍: പി.എ. ജോസ് (യു.ഡി.എഫ്) 774
4. പരയ്ക്കാട് വെസ്റ്റ് : സുധ സദാനന്ദന്‍ (യു.ഡി.എഫ്.) 198, 
5 . പരയ്ക്കാട് ഈസ്റ്റ് : സി.ഡി. വര്‍ഗ്ഗീസ് (ഷാജി -യു.ഡി.എഫ്.) 48, 
6 .കിഴക്കുംപുറം: ഹരിദാസ് ബാബു (യു.ഡി.എഫ്) 288,  
7. മനക്കൊടി: സ്മിത അജയകുമാര്‍ ( എല്‍.ഡി.എഫ്.) 61,
8. നടു മുറി: സിന്ധു സഹദേവന്‍ ( എല്‍.ഡി.എഫ്) ടോസിലൂടെ വിജയിച്ചു.
9. മനക്കൊടി സൗത്ത്: കെ. രാഗേഷ് (എല്‍.ഡി.എഫ്) 237,
10. തച്ചം പിള്ളി: ശോഭ ഷാജി (എല്‍.ഡി.എഫ്) 138,
11. വെളുത്തൂര്‍: സി.ജി. സജീഷ് (എല്‍.ഡി.എഫ്) 315, 
12. വിളക്കും മാടം: നീതു ഷിജു. (എല്‍.ഡി.എഫ്) 77, 
13. കുന്നത്തങ്ങാടി: ഷിമി ഗോപി (എല്‍.ഡി.എഫ്.) 197,
14. കൈപ്പിള്ളി ഈസ്റ്റ്: സലിജ  (എല്‍.ഡി.എഫ്) 219, 
15 കൈപ്പിളളി: ജില്ലി വില്‍സണ്‍ ( എല്‍.ഡി.എഫ്.) 200, 
16 എറവ് ഈസ്റ്റ് : ), വൃന്ദ ചക്കും കുമരത്ത് ( യു.ഡി.എഫ്.) 200
17. എറവ് സൗത്ത്: സുനിത (എന്‍.ഡി.എ.) 34

Content Highlights: Kerala Local Body Election 2020 Thrissur District Arimbur Gramapanchayath