ഗുരുവായൂര്‍: നഗരസഭയില്‍ രണ്ടു തവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന പ്രസാദ് പൊന്നരാശ്ശേരി ഇക്കുറി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായി.പ്രസാദിനെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വരവേല്‍ക്കുകയും ഒന്നിച്ച് പ്രചാരണത്തിനിറങ്ങുകയും ചെയ്തു. നഗരസഭയുടെ 28- ാം വാര്‍ഡിലാണ് പ്രസാദ് മത്സരിക്കുന്നത്.

കഴിഞ്ഞ രണ്ടു തവണയും 29- ാം വാര്‍ഡിനെയാണ് പ്രതിനിധാനം ചെയ്യത്. ഇക്കഴിഞ്ഞ കൗണ്‍സിലിന്റെ അവസാന നാളുകളില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു.

നടപടിയ്ക്കു വിധേയനാകുകയും ചെയ്തു. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായ പ്രസാദിനെ നേതാക്കളായ സി. സുമേഷ്, കെ.എ. ജേക്കബ്, കെ.ആര്‍. സൂരജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

 

Content Highlights: Kerala Local Body Election 2020 Thrissur