ആളൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചു. ആളൂര്‍, മുരിയാട് പഞ്ചായത്തുകളില്‍ മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.

ആളൂരില്‍ ആറ്, എട്ട്, പത്ത് എന്നീ വാര്‍ഡുകളില്‍ ഒഴികെ എല്ലായിടത്തും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്. പ്രിയ രാജീവ് (ഒന്ന്),കിഷോര്‍ കളരിക്കല്‍ (രണ്ട്), ടി.വി. ജയന്‍ (മൂന്ന്‍), കെ.എസ്.ഗിരീഷ് (നാല്), അജീഷ് പൈക്കാട്ട് (അഞ്ച്), രേണുക ടീച്ചര്‍ (ഏഴ്), എം.എം. മണിക്കുട്ടന്‍ (ഒന്‍പത്), അമൃത സുനില്‍ (11) , എന്‍.കെ. ഇന്ദു (12), സിന്ധു സുനില്‍കുമാര്‍ (13), വത്സല രവീന്ദ്രന്‍ (14), ഗീത വേലായുധന്‍ (15), ബിജു മുല്ലശ്ശേരി (16), സലിത രാജേഷ് (17), ദാമോദരന്‍ (ഡി.പി. നായര്‍ -18), രാധ അരുണ്‍ (19), ലീലാമണി തിലകന്‍ (20), പി.വി. ലാലു (21), നന്ദകുമാര്‍ (22), രമ്യ സതീശന്‍ (23) എന്നിവരാണ് ആളൂരിലെ സ്ഥാനാര്‍ഥികള്‍.

മുരിയാട് പഞ്ചായത്തില്‍ പതിനെട്ടില്‍ പതിനാല് വാര്‍ഡുകളിലാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. സി.ബി. ധനിഷ (രണ്ട് ), സുപ്രിയ സന്തോഷ് (മൂന്ന്‍ ), ജിഷ ഉണ്ണികൃഷ്ണന്‍ (നാല് ), എം.ഗോപിനാഥന്‍ (ആറ്), ടി.സി.രതീഷ് (ഏഴ് ), കവിത ബിജു ( എട്ട്), എം.എസ്. രവികുമാര്‍ ( ഒന്‍പത് ), കെ.കെ. ശ്രീജേഷ് (പത്ത്), പ്രജിന ശ്രീജേഷ് (11), അഖിലാഷ് വിശ്വനാഥന്‍ (12), സജിത മനോജ് (13), ശരത് ചന്ദ്രന്‍ (15), ശശി കാനാട്ട് (16), രമിത ബിജേഷ് (17) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

Content Highlights: Kerala Local Body Election 2020 Thrissur