തൃശ്ശൂർ : തദ്ദേശതിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പണം തുടങ്ങി. ജില്ലയിൽ ആദ്യദിവസമായ വ്യാഴാഴ്‌ച നാല് നാമനിർദേശപത്രികകളാണ് ലഭിച്ചത്. തെക്കുംകര, വാടാനപ്പള്ളി, വലപ്പാട്, വേളൂർക്കര ഗ്രാമപ്പഞ്ചായത്തുകളിലാണ് ഓരോ പത്രികവീതം ലഭിച്ചത്.

19 വരെ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാം. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ വരണാധികാരിക്കോ സഹവരണാധികാരിക്കോ പത്രിക നൽകണം. നവംബർ 20-നാണ് സൂക്ഷ്‌മപരിശോധന.

റിട്ടേണിങ് ഓഫീസർമാരുടെ ഓഫീസിലാണ് സൂക്ഷ്‌മപരിശോധന നടക്കുക. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി നവംബർ 23. തൃശ്ശൂരിൽ ഡിസംബർ 10-ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് തിരഞ്ഞെടുപ്പ്.