ഇരിങ്ങാലക്കുട : നഗരസഭയിൽ ബി.ജെ.പി. സ്ഥാനാർഥികളുടെ ലിസ്റ്റിൽ നിലവിലുള്ള കൗൺസിലർമാരായ സന്തോഷ് ബോബനും അമ്പിളി ജയനും ഇടംനേടി. 33 വാർഡുകളിലെ സ്ഥാനാർഥികളെയാണ്‌ പ്രഖ്യാപിച്ചത്‌. വാർഡ്‌, സ്ഥാനാർഥി എന്ന ക്രമത്തിൽ: 1 സുധീപ സന്തോഷ്, 2 സിജി അരുൺ, 3 ഷിയാസ് പാളയംകോട്, 4 ബേബി ഷൺമുഖൻ, 5 ടി.വി. ശക്തൻ, 6 രാജേഷ് സി. (കുട്ടൻ), 7 ആർച്ച അനിൽകുമാർ, 8 വേണുപ്രിയ പി.ജി., 9 സരിത സുഭാഷ്, 11 ജോജൻ കൊല്ലാട്ടിൽ, 13 എ.എ. വിജു.

16 ജോംസ് ജോസ്, 18 വിൻസെന്റ് കണ്ടംകുളത്തി, 20 ഷൈജു സുനിൽ, 21 ലേഖ ശ്രീനിവാസൻ, 22 കെ.ടി. വേണു, 23 ദാസൻ വെട്ടത്ത്, 24 രാധ സുന്ദരൻ, 25 സ്മിത കൃഷ്ണകുമാർ, 26 സന്തോഷ് ബോബൻ, 28 രഞ്ജിത്ത് എൻ. മേനോൻ, 29 അമ്പിളി ജയൻ, 30 സതീഷ് പുള്ളിൽ. 31 യമുന അജിത്ത്, 33 സിന്ധു സതീഷ്, 34 വിജയകുമാരി, 35 രെണുധ് എം.ആർ., 36 നീതു, 37 ബിത അനൂപ്, 38 അശ്വതി രാജേഷ്‌കുമാർ, 39 ടി.കെ. ഷാജു, 40 ടി.വി. ഷൈജു, 41 മായ അജയൻ. ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിൽ ആദ്യഘട്ട ലിസ്റ്റ് പുറത്തിറക്കി കോൺഗ്രസ്. നഗരസഭയിലെ 41 വാർഡുകളിൽ 39 ഇടത്താണ്‌ കോൺഗ്രസ് മത്സരിക്കുന്നത്. രണ്ട് വാർഡുകളിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും.

39 വാർഡുകളിൽ 37 ഇടങ്ങളിലെ സ്ഥാനാർഥി ലിസ്റ്റാണ് വ്യാഴാഴ്ച പ്രഖ്യാപിച്ചത്. 22, 32 വാർഡുകളിലെ സ്ഥാനാർഥികളുടെ അന്തിമതീരുമാനം വന്നിട്ടില്ല. മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്യാ ഷിജു ആദ്യഘട്ട ലിസ്റ്റിലില്ല.

ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ മുനിസിപ്പൽ ചെയർപേഴ്‌സണുമായ സോണിയ ഗിരി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി, ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി, ടൗൺ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ, മുൻ മുനിസിപ്പൽ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ്, നിലവിലെ കൗൺസിലർമാരായ എം.ആർ. ഷാജു, സുജ സഞ്ജീവ്കുമാർ എന്നിവർ മത്സരരംഗത്തുണ്ട്. നിലവിലെ 19 കൗൺസിലർമാരിൽ മൂന്നുപേർ മാത്രമാണ് ആദ്യഘട്ട ലിസ്റ്റിൽ ഇടംകണ്ടത്. വാർഡ്‌, സ്ഥാനാർഥി എന്ന ക്രമത്തിൽ: 1 -ഉഷ റപ്പായി, 2 -സിജി ജോസഫ്, 3 -ആന്റോ പെരുമ്പിള്ളി, 4 -ഫിൻസി ജോസ്, 5 -എ.എസ്. അജിത്ത് കുമാർ, 6 -ബൈജു കുറ്റിക്കാടൻ, 7 -സുഷി ബിനോയ്, 8 -രമ്യ ബിനോയ്, 9 -നിഷ അജയൻ, 10 -സിജി, 11 -എം.ആർ. ഷാജു, 12 -ജോസഫ് ചാക്കോ, 13 -ബിജു പോൾ, 14 -ഇന്ദിര ഭാസി, 15 -ജെസ്റ്റിൻ ജോൺ, 17 -മേരിക്കുട്ടി ജോയ്,

18 -ജോസ് ചാക്കോള, 20 -മിനി ജോസ് കാളിയങ്കര, 21 -മിനി സണ്ണി, 23 -ജെയ്‌സൻ പാറേക്കാടൻ, 24 -സിജു യോഹന്നാൻ, 25 -സുജാത നന്ദൻ, 26 -വിനോദ് തറയിൽ, 27 -സോണിയാ ഗിരി, 28 -കെ.എം. സന്തോഷ്, 29 -ധന്യ സുരേഷ്, 30 -ടി.വി. ചാർളി, 31 -സുജ സഞ്ജീവ് കുമാർ, 33 -എം.ബി. നെൽസൻ, 34 -ലോറൻസ് ചുമ്മാർ, 35 -ബിനു മണപ്പെട്ടി, 36 -ഷീജ പ്രവീൺ, 37 -ഷെനീര നിവാസ്, 38 -സിന്ധു അജയൻ, 39 -കെ. ഗണേശൻ, 40 -എം.എസ്. സന്തോഷ്, 41. -സ്മിത മണികണ്ഠൻ. ഇരിങ്ങാലക്കുട നഗരസഭ