തൃശ്ശൂര്‍: 'എന്റെ ഒരു വോട്ടുകൊണ്ട് എന്തുകാര്യം' -ഒറ്റവോട്ടിന് ജയിച്ചവര്‍ക്കും തോറ്റവര്‍ക്കുമാണ് ഈ വാചകത്തിന്റെ അര്‍ഥം ശരിക്കു പിടികിട്ടുക.

അത്രയ്ക്ക് വിലയുണ്ട്, ആ ഒറ്റവോട്ടിന്. ജില്ലയില്‍ ചില സ്ഥാനാര്‍ഥികളുടെ ചിരിക്കു പിന്നിലും സങ്കടത്തിനു പിന്നിലും ആ ഒറ്റവോട്ടല്ലാതെ മറ്റൊന്നുമല്ല.

അവര്‍ ഇവരാണ്: ജയിച്ച ആള്‍, തോറ്റയാള്‍, പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍.

1) ശാന്തി വിജയകുമാര്‍ (കോണ്‍.), സുവര്‍ണ സാബു (സി.പി.ഐ.), അതിരപ്പിള്ളി, പുതുക്കാട് (10).

2) ജിനി ബെന്നി (കോണ്‍.), വിദ്യ രഞ്ജിത്ത് (ബി.ജെ.പി), കോടശ്ശേരി, കുറ്റിച്ചിറ (12).

3) വി.എം. ഉണ്ണികൃഷ്ണന്‍ (സി.പി.എം.), സുധാകരന്‍ മണപ്പാട്ട് (കോണ്‍.), പെരിഞ്ഞനം, ഹൈസ്‌കൂള്‍ (6).

4) മിനി ജോസ് (കോണ്‍.), സുജിത ജോഷി (സി.പി.എം.), താന്ന്യം, അഴിമാവ് (10).

5) മണി ഉണ്ണികൃഷ്ണന്‍ (സി.പി.എം.), ദിവ്യ ശ്രീജിത്ത് (കോണ്‍.), വലപ്പാട്, എടമുട്ടം (10).

6) മഞ്ജു പ്രേംലാല്‍ (ബി.ജെ.പി.), ഷീബ ചന്ദ്രബോസ് (സി.പി.എം.), വാടാനപ്പള്ളി, തൃത്തല്ലൂര്‍ വെസ്റ്റ് (3)

7) മോഹനന്‍ വാഴപ്പുള്ളി (കോണ്‍.), സീമ ഉണ്ണികൃഷ്ണന്‍ (സി.പി.എം.), മുല്ലശ്ശേരി, പതിയാര്‍കുളങ്ങര (7).

8)രഞ്ജിത്ത് കുമാര്‍(എല്‍ഡിഎഫ്), അന്‍മോല്‍ മോത്തി(ബിജെപി), ചാവക്കാട് നഗരസഭ, ബ്ലാങ്ങാട് (21).

9. പി.സി.പ്രഹ്ലാദന്‍(സിപിഎം), സുമതി രഘു(കോണ്‍.), ചേര്‍പ്പ്, പൂത്തറയ്ക്കല്‍(1).