തൃശ്ശൂർ : ജില്ലയിൽനിന്നുള്ള മൂന്ന് മന്ത്രിമാരുടെയും വാർഡുകളിൽ അവർ പ്രതിനിധാനം ചെയ്യുന്ന പാർട്ടികളുടെ സ്ഥാനാർഥികൾക്ക് ജയം. മന്ത്രി എ.സി. മൊയ്തീൻ വോട്ടുചെയ്ത തെക്കുംകര പഞ്ചായത്തിലെ 16-ാം വാർഡ് കോൺഗ്രസിൽനിന്ന് സി.പി.എം. പിടിച്ചെടുത്തു. മന്ത്രി സി. രവീന്ദ്രനാഥ് വോട്ട് ചെയ്ത തൃശ്ശൂർ കോർപ്പറേഷനിലെ കാനാട്ടുകര ഡിവിഷനിൽ സി.പി.എം. ജയിച്ചു.

സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന്റെ വോട്ടും ഇതേ ഡിവിഷനിലായിരുന്നു. മന്ത്രി വി.എസ്. സുനിൽകുമാർ വോട്ട് ചെയ്ത അന്തിക്കാട് പഞ്ചായത്തിലെ 11-ാം വാർഡിൽ സി.പി.ഐ. സ്ഥാനാർഥിക്കാണ് ജയം. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ വോട്ടുചെയ്ത അന്തിക്കാട് പഞ്ചായത്തിലെ അഞ്ചാം വാർഡിലും സി.പി.ഐ. ആണ് ജയിച്ചത്.

Content highlights: Kerala local Body election 2020