താമരമൊട്ടുമായി ബി.ജെ.പി.

തിരഞ്ഞെടുപ്പുദിവസം രാവിലെ എല്ലാ വീട്ടിലും താമര വിരിയിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്‍.ഡി.എ. ഇതിനായി നിശബ്ദപ്രചാരണത്തിന്റെ ദിവസം വിരിയാന്‍ പാകത്തിനുള്ള മൊട്ടുകളാണ് നല്‍കുക. ജില്ലയില്‍ ഒരു വീടു പോലും വിട്ടു പോകാതെ പ്രചാരണം നടത്താന്‍ നാലു പേര്‍ വീതമുള്ള സ്‌ക്വാഡ് രൂപവത്കരിച്ചിട്ടുണ്ട്. ആവശ്യമുള്ളത്ര താമരമൊട്ടുകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

സാനിറ്റൈസറുമായി യു.ഡി.എഫ്.

പാര്‍ട്ടി ഏതായാലും വേണ്ടില്ല, വോട്ട് ചെയ്യാനെത്തുന്നവരുടെ സുരക്ഷ ഒരുക്കലാണ് യു.ഡി.എഫ്. നയം. വോട്ടു ചെയ്യാന്‍ േപാകുമ്പോഴും വോട്ടുചെയ്ത് മടങ്ങുമ്പോഴും രാഷ്്ട്രീയം നോക്കാതെ എല്ലാ വോട്ടര്‍മാരുടെയും കൈകള്‍ സാനിറ്റൈസ് ചെയ്യാനുള്ള സംവിധാനം ബൂത്തുകളിലൊരുക്കും.

വാഹനങ്ങളും സാനിറ്റൈസ് ചെയ്യും. ഇതിനായുള്ള തയ്യാറെടുപ്പുകളാണ് പ്രവര്‍ത്തകര്‍ ബുധനാഴ്ച നടത്തുക. വീടുകളിലും കയറിയിറങ്ങും. 50 കഴിഞ്ഞവരില്‍ ചിലര്‍ വോട്ട് ചെയ്യാന്‍ പുറത്തിറങ്ങുന്നതിന് മടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വീടുകളിലെത്തി വോട്ട് ചെയ്യുമെന്ന് ഉറപ്പാക്കും.

ഉറപ്പിക്കാന്‍ എല്‍.ഡി.എഫ്.

ജില്ലയില്‍ ഒറ്റ വീടുപോലും ഒഴിവാക്കാതെ അവസാന റൗണ്ട് ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ബുധനാഴ്ച എല്‍.ഡി.എഫ്. ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക സ്‌ക്വാഡും സജ്ജമാക്കി. യു.ഡി.എഫിന് മുന്‍തൂക്കമുള്ളയിടങ്ങളില്‍ ബുധനാഴ്ച തീവ്രമായി വീടുകള്‍ കയറിയിറങ്ങും. സമയം കിട്ടിയാല്‍ ബുധനാഴ്ച രാത്രി കുടുംബയോഗങ്ങളും ചേരും. പ്രവര്‍ത്തകരുമായി ചര്‍ച്ചചെയ്ത് ഉറപ്പുള്ള വോട്ടുകളുടെ കണക്കുമെടുക്കും.

Content Highlights: Kerala local Body Election 2020