വടക്കാഞ്ചേരി: കൗതുകമുണര്‍ത്തി 120 അടി നീളമുളള ചുമരെഴുത്ത്. നഗരസഭയിലെ ഡിവിഷന്‍ 26ലാണ് 120 അടി നീളത്തില്‍ സര്‍ക്കാരിന്റ വികസനം ചുമരെഴുത്തിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നത്. 

ലൈഫ് മിഷന്‍ ഭവപദ്ധതിയും കിറ്റ് വിതരണവും ഹൈടെക് വിദ്യാലയങ്ങളം ചുവരില്‍ ഇടം പിടിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പി.ആര്‍. അരവിന്ദാക്ഷനാണ് സര്‍ക്കാരിന്റെ നേട്ടം വേറിട്ട രീതിയിലൂടെ വോട്ടര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. 

അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് വരെ ഇത് നിലനിര്‍ത്തും. കോണ്‍ഗ്രസിന്റെ സംസ്‌കാരസാഹിതിയുടെ ഭാരവാഹി കൂടിയായ ഷാജു കുറ്റിക്കാടനാണ് മതിലിലെ വര നിര്‍വ്വഹിച്ചത്.