പഴഞ്ഞി: കാലിന് പരിക്കേറ്റ് വിശ്രമത്തിലാണെങ്കിലും തിരഞ്ഞെടുപ്പ്കാലത്ത് വിശ്രമിക്കുന്നതെങ്ങനെ എന്ന നിലപാടിലാണ് രമ്യ ഹരിദാസ് എം.പി. വോട്ടര്‍മാരെ നേരിട്ട് കാണാന്‍ ഒടുവില്‍ പരിക്കേറ്റ കാലുമായി വീല്‍ ചെയറില്‍ രമ്യയെത്തി. 

പട്ടിത്തടത്ത് യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്ത രമ്യ ഹരിദാസ് കാട്ടകാമ്പാല്‍ ഗ്രാമപ്പഞ്ചായത്ത് ഭരണം യു.ഡി.എഫ്. തിരിച്ചുപിടിക്കുമെന്ന് പറഞ്ഞു. വീല്‍ച്ചെയറിലിരുന്ന് വേലൂര്‍ മണ്ഡലം യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനവും രമ്യ ഉദ്ഘാടനം ചെയ്തു. 

ശനിയാഴ്ച ചേലക്കര നിയോജകമണ്ഡലത്തില്‍ രമ്യാ ഹരിദാസ്  പര്യടനം നടത്തും. ശനിയാഴ്ച രാവിലെ ഒമ്പതിന് മുള്ളൂര്‍ക്കര സെന്ററില്‍നിന്നുമാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് വോട്ടഭ്യര്‍ഥിച്ച് പര്യടനം ആരംഭിക്കുന്നത്. പത്തിന് വരവൂര്‍ കുമരപ്പനാല്‍ സെന്റര്‍,11-ന് ദേശമംഗലം സെന്റര്‍,12-ന് വള്ളത്തോള്‍ നഗറില്‍ ചുങ്കം സെന്റര്‍, ഒന്നിന് പാഞ്ഞാള്‍ പഞ്ചായത്ത് ഓഫീസ് സെന്റര്‍, മൂന്നിന് ചേലക്കര ടൗണ്‍, നാലിന് കൊണ്ടാഴി പഞ്ചായത്തിലെ പാറമേല്‍പ്പടി സെന്റര്‍, അഞ്ചിന് പഴയന്നൂര്‍ സെന്റര്‍,ആറിന് തിരുവില്വാമല സെന്റര്‍ എന്നിവിടങ്ങളിലെ കണ്‍വെന്‍ഷനുകളില്‍ സംസാരിക്കും.

Content Highlights: Kerala Local Body election 2020