പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കുന്ന പ്രവര്‍ത്തകര്‍ ആജീവനാന്തം പാര്‍ട്ടിക്ക് പുറത്താവുമെന്ന് ഡി.സി.സി. പ്രസിഡന്റ് എം.പി. വിന്‍സെന്റ്. അവര്‍ക്ക് സഹായം നല്‍കി പിന്തുണയുമായി നില്‍ക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമതരുടെയും അവരോടൊപ്പം പ്രവര്‍ത്തിക്കുന്നവരുടെയും ലിസ്റ്റ് തയ്യാറാക്കാന്‍ അതത് ബ്ലോക്ക് പ്രസിഡന്റുമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ലിസ്റ്റ് ലഭിച്ചാല്‍ താമസം കൂടാതെത്തന്നെ നടപടി സ്വീകരിക്കും-വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങളും വിയോജിപ്പുകളും പാര്‍ട്ടി നേതൃത്വത്തെയോ ഘടകങ്ങളിലോ അറിയിച്ച് പരിഹാരമുണ്ടാക്കുകയാണ് വേണ്ടത്. അതിനു പകരമായി വ്യക്തിതാത്പര്യങ്ങളുടെയും വിരോധത്തിന്റെയും പേരില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിക്കുന്നത് പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനമായി മാത്രമേ കാണാനാവൂ എന്നും അദ്ദേഹം പറഞ്ഞു.

മാള പഞ്ചായത്തിലെ 14-ാം വാര്‍ഡിലും അളഗപ്പനഗര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലും െകെപ്പത്തി ചിഹ്നത്തില്‍ രണ്ട് സ്ഥാനാര്‍ഥികളുള്ള കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഈ വാര്‍ഡുകളില്‍ പാര്‍ട്ടിയുെട ഔദ്യോഗികസ്ഥാനാര്‍ഥി ആരാണെന്ന് ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസര്‍ക്ക് പാര്‍ട്ടി ഔദ്യോഗികമായി കത്ത് നല്‍കിയതോടെ പരിഹാരമായെന്ന് അദ്ദേഹം പറഞ്ഞു.

Content Highlights: Kerala Local Body Election 2020