കൊരട്ടി: മതിലുകളില്‍ പേരെഴുതി കാത്തിരുന്നെങ്കിലും വോട്ടര്‍പട്ടികയില്‍ പേരില്ലാതെ വന്നതോടെ പത്രിക സമര്‍പ്പിക്കാനെത്തിയ സ്ഥാനാര്‍ഥി ഔട്ട്. കട്ടപ്പുറം ഡിവിഷനിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയാണ് വീടുകയറിയുള്ള പ്രചാരണവും മതിലെഴുത്തും കഴിഞ്ഞ് വോട്ടവകാശം ഇല്ലെന്നറിയുന്നത്.

ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലാണ് ഇദ്ദേഹം പത്രിക നല്‍കാനെത്തിയത്. നേരത്തേ ഇവിടത്തെ താമസക്കാരനായിരുന്നു. ഇടക്കാലത്ത് മറ്റൊരിടത്തേക്ക് താമസം മാറ്റി. ഇതോടെ പട്ടികയില്‍നിന്ന് പേരുനീക്കി. ഇതറിയാതെ പാര്‍ട്ടി ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കി പ്രചാരണം തുടങ്ങുകയും ചെയ്തു. ഇദ്ദേഹത്തിന് പകരക്കാരനായി മറ്റൊരാളെ സ്ഥാനാര്‍ഥിയായി ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി മതിലുകളിലെഴുതിയ പേരിനു പകരം പുതിയയാളുടെ പേര് ചേര്‍ക്കാനുള്ള നീക്കത്തിലാണ് അണികള്‍.

 

Content Highlights:Kerala Local Body Election 2020