കൊടുങ്ങല്ലൂര്‍: ആറുപതിറ്റാണ്ടായുണ്ടായിരുന്ന എറിയാട് പഞ്ചായത്തിലെ വനിതാബൂത്തുകള്‍ ചരിത്രത്തിന്റെ ഭാഗമായി. വരുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ഇത്തരം വനിതാ ബൂത്തുകള്‍ ഉണ്ടാകില്ല.

പഞ്ചായത്തിലെ 38 ബൂത്തുകളില്‍ 20 ബൂത്തുകളാണ് സ്ത്രീകള്‍ക്ക് മാത്രമായി നീക്കി വെച്ചിരുന്നത്. ഈ ബൂത്തുകളിലേക്ക് പ്രത്യേക വോട്ടര്‍ പട്ടികയും ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് എറിയാട് മാത്രമാണ് ഇത്തരത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി ബൂത്തുകള്‍ നിലവിലുണ്ടായിരുന്നത്.

രാഷ്ട്രീയ സംഘടനകളും മറ്റു സാംസ്‌കാരിക സംഘടനകളും പലവട്ടം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 60 വര്‍ഷത്തിലേറെയായുണ്ടായിരുന്ന സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒഴിവാക്കിയത്. ഇത്തവണ പ്രത്യേകം വോട്ടര്‍പട്ടികയും പുറത്തിറക്കിയിട്ടില്ല. ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുപ്പുകള്‍ തുടങ്ങിയപ്പോള്‍ എറിയാട് പഞ്ചായത്തില്‍ സ്ത്രീകള്‍ വോട്ടു ചെയ്യാനെത്തുന്നത് അപൂര്‍വമായിരുന്നു.

 

Content Highlights:Kerala Local Body Election 2020