Troll
കോവിഡ് ജാഗ്രതാ മുന്നറിയിപ്പുമായി
ആരോഗ്യവകുപ്പിന്റെ ട്രോള്‍.

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുമ്പോള്‍ കോവിഡ് ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പിന്റെ ട്രോള്‍.

ആറാം തമ്പുരാന്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഡയലോഗിന്റെ ചുവടുപിടിച്ച് 'െകെവിടുന്ന ജാഗ്രത, പെട്ടിയിലിട്ട വോട്ട്. രണ്ടും തിരിച്ചെടുക്കാനാവില്ല. ഓര്‍ക്കണം, ഓര്‍ത്താല്‍ നന്ന് ' എന്നതാണ് ഒരു ട്രോള്‍.

ഡി.എം.ഒ. ഓഫീസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് മാസ് മീഡിയ വിഭാഗം തയ്യാറാക്കുന്ന ട്രോളുകള്‍ അപ് ലോഡ് ചെയ്തത്.

കുഞ്ഞുണ്ണിമാഷിന്റെ കവിതയുടെ ചുവടുപിടിച്ച് 'മാസ്‌ക് വെച്ചാലും ജയിക്കും, മാസ്‌ക് വെച്ചില്ലെങ്കിലും ജയിക്കും. മാസ്‌ക് വെച്ചാല്‍ നിങ്ങള്‍ ജയിക്കും മാസ്‌ക് വെച്ചില്ലെങ്കില്‍ കൊറോണ ജയിക്കും' എന്നതാണ് മറ്റൊരു ട്രോള്‍.

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതനുസരിച്ച് കൂടുതല്‍ ട്രോളുകള്‍ നിര്‍മിച്ച് ഫെയ്സ് ബുക്ക് പേജില്‍ അപ്ലോഡ് ചെയ്യാനുള്ള ഒരുക്കത്തിലാണ് ഡി.എം.ഒ. ഓഫീസിലെ മാസ് മീഡിയ വിഭാഗം.

 

Content Highlights:Kerala Local Body Election 2020