തൃശ്ശൂർ : പരസ്യമായ തർക്കങ്ങൾ ജില്ലയിൽ ഒരു മുന്നണിയിലുമില്ല. എന്നാൽ, സ്ഥാനാർഥിനിർണയം പൂർത്തിയായതുമില്ല. മറനീക്കിയുള്ള തർക്കങ്ങളും പിണക്കങ്ങളും നിലനിൽക്കുന്ന ജില്ലകളിലാകട്ടെ സഖ്യധാരണയും സ്ഥാനാർഥിനിർണയവും പൂർത്തിയാകുകയും ചെയ്തു. പ്രചാരണത്തിലും സ്ഥാനാർഥിപ്രഖ്യാപനത്തിലും തൃശ്ശൂർ ജില്ലയിലെ രാഷ്ട്രീയകൂട്ടുകെട്ടുകൾ ഏറെ പിന്നിലാണ്.

പത്രികസമർപ്പണത്തിന് ഇനി മൂന്നുനാൾ മാത്രമാണ് അവശേഷിക്കുന്നത്. കോർപ്പറേഷനിലെയും ജില്ലാപഞ്ചായത്തിലെയും സ്ഥാനാർഥികളുടെ പട്ടിക ഇടതുമുന്നണി പുറത്തുവിട്ടത് ഞായറാഴ്‌ച. ബ്ലോക്ക് പഞ്ചായത്തിലെയും ഗ്രാമപ്പഞ്ചായത്തുകളിലെയും പൂർണചിത്രം ഉണ്ടാകാൻ ഇനിയും മുന്നണിയിൽ ധാരണയായിട്ടില്ല. പടലപ്പിണക്കങ്ങളും രാജിയും പാർട്ടിവിടലുെമല്ലാം മുന്നണിയിലെ മിക്ക കക്ഷികളിലും തുടരുന്നുമുണ്ട്.

സംസ്ഥാനത്തെ മുതിർന്ന നേതാവ് ഉമ്മൻചാണ്ടി നേരിട്ടെത്തിയിട്ടും തീർക്കാനാകാത്ത പ്രശ്നങ്ങൾ കോൺഗ്രസിലും തുടരുകയാണ്.

അതിനാലാണ് സമ്പൂർണപട്ടിക പുറത്തിറക്കാനാകാതെ പാർട്ടി ഘട്ടംഘട്ടമായി ചെറിയ പട്ടികകൾ പുറത്തിറക്കുന്നത്. പാർട്ടിയുടെ തിരഞ്ഞെടുപ്പ് നയരേഖയിൽനിന്ന് വ്യതിചലിച്ച് ചില നിലപാടുകളെടുക്കുന്നത് യുവജനപ്രവർത്തകരെ അസ്വസ്ഥരാക്കുന്നുണ്ട്. ഇതാണ് മുന്നണി േനരിടുന്ന വലിയ പ്രതിസന്ധിയും.

സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി സീറ്റ് ധാരണയിലെത്താൻ വൈകിയതാണ് ബി.ജെ.പി. പട്ടിക പുറത്തിറക്കുന്നത് വൈകിച്ചത്. മികച്ച പ്രകടനം കാഴ്‌ചവെച്ച മുൻ ജനപ്രതിനിധികളെ ഇത്തവണ ഒഴിവാക്കുന്നുവെന്ന ആരോപണവും മുന്നണി നേരിടുന്നുണ്ട്. ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിനിർണയത്തിൽപോലും ഉൾപ്പാർട്ടിപ്പോരും സംസ്ഥാന നേതാക്കളുടെ ശക്തമായ ഇടപെടലും ഉണ്ടാകുന്നുവെന്ന ആരോപണവുമുണ്ട്. പട്ടിക വൈകലിന് ഇതും കാരണമാകുന്നു.

ജില്ലാപഞ്ചായത്ത് ഡിവിഷനുകളിൽ 26 സീറ്റിൽ ബി.ജെ.പി.യും മൂന്നിടത്ത് ബി.ഡി.ജെ.എസും മത്സരിക്കും. ബി.ജെപി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാമനിർദേശപത്രിക സമർപ്പിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ