മേലൂർ : ഗ്രാമപ്പഞ്ചായത്തിലെ 17 വാർഡിലും എൻ.ഡി.എ. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 13 വാർഡിൽ ബി.ജെ.പി.യും മൂന്ന് എണ്ണത്തിൽ ബി.ഡി.ജെ.എസും മത്സരിക്കും. ഒരു വാർഡിൽ പൊതു സ്വതന്ത്ര സ്ഥാനാർഥിയാണ്.

ഒന്നാംവാർഡിൽ ആര്യാ സുനിൽകുമാർ‌, മൂന്നിൽ രഘുകുമാർ, അഞ്ചിൽ അംബിക ബാബു, ഏഴിൽ ഷീബാ ജയരാജ്, എട്ടിൽ സൗമ്യാ മോഹൻദാസ്, ഒമ്പതിൽ അജിതാ ശശി, പത്തിൽ ദിവ്യാ റെജി, 11-ൽ രാധാ രാജൻ, 12-ൽ ടി.കെ. ഉണ്ണികൃഷ്ണൻ, 14-ൽ സന്ധ്യാ ബോബൻ, 15-ൽ വി.എസ്. സുമേഷ്, 16-ൽ കെ.കെ. രാജു, 17-ൽ കെ.എസ്. സനീഷ് കുമാർ എന്നിവരാണ് ബി.ജെ.പി. സ്ഥാനാർഥികൾ.

വാർഡ് രണ്ടിൽ ഷെജി നാരായണൻ എൻ.ഡി.എ. സ്വതന്ത്രനായി മത്സരിക്കും. വാർഡ് നാലിൽ പ്രീതി പ്രദീപ്, ആറിൽ സി.ജി. അനിൽ കുമാർ, 13-ൽ നീതു സലീഷ് എന്നിവരാണ് ബി.ഡി.ജെ.എസ്‌ സ്ഥാനാർഥികൾ.

ബി.ജെ.പി. മധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ. സുരേഷ് പ്രഖ്യാപനം നടത്തി. പി.ആർ. ശിവപ്രസാദ് അധ്യക്ഷനായി. ബി.ഡി.ജെ.എസ്‌. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണികൃഷ്ണൻ, ഷാജു കോക്കാടൻ, കെ.എം. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.

പരിയാരത്ത് സീറ്റു ധാരണയായില്ല

പരിയാരം : ഗ്രാമപ്പഞ്ചായത്തിൽ എൽ.ഡി.എഫി.ൽ സീറ്റു ധാരണയായെന്ന പ്രചാരണം ശരിയല്ലെന്ന് എൽ.ജെ.ഡി. നേതാക്കൾ അറിയിച്ചു. ചർച്ചകൾ തുടരുകയാണ് എൽ.ജെ.ഡി. അഞ്ചു സീറ്റാണ് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ചർച്ച പൂർത്തീകരിച്ചിട്ടില്ല -എൽ.ജെ.ഡി. നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ സീറ്റുകൾ സംബന്ധിച്ച്് അവസാനവട്ട ചർച്ചകൾ നടക്കുകയാണ്. പരിയാരം ഗ്രാമപ്പഞ്ചായത്തിൽ എൽ.ഡി.എഫിൽ സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേരള കോൺഗ്രസ് (ജോസ്) വിഭാഗം നേതാക്കളും അറിയിച്ചു. ചർച്ചകൾ തുടരുകയാണ്.

മാളയിൽ ബി.ജെ.പി.സ്ഥാനാർഥികളായി

മാള : മാള ഗ്രാമപ്പഞ്ചായത്തിൽ ബി.ജെ.പി. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 20 വാർഡിൽ 17-ൽ ബി.ജെ.പി.യും ബാക്കി ബി.ഡി.ജെ.എസുമാണ് മത്സരിക്കുന്നത്. ബി.ജെ.പി. 15-ാം വാർഡിലേക്ക് ഒഴികെയുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഭൂരിഭാഗവും യുവാക്കളും യുവതികളുമാണ്.

സ്ഥാനാർഥികളുടെ പേര്, വാർഡ് എന്ന ക്രമത്തിൽ - എം.യു. ബിനിൽ (രണ്ട്), ഫിനീഷ് (നാല്), സുനിൽ തയ്യിൽ (അഞ്ച്), ജിജോ എടാട്ടുകാരൻ (ആറ്), രജിത ശ്രീജിത്ത് (ഏഴ്), രാഹുൽ ഗോപി (ഒമ്പത്), അജിത നാരായണൻ (10), വന്ദനാ സുനിൽ (11), സോണി മധു (12), സ്മിതാ സജീവൻ (13), ശരത്ത് കൃഷ്ണ(14), ജോസഫ് പടമാടൻ (16), സി.വി. സുജ (17), ഷീനാ ബി. ജയകുമാർ (18), ഷീജാ മുരളി (19), മിനി അജിത്ത് (20).