കയ്പമംഗലം : കയ്പമംഗലത്ത് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി എൽ.ഡി.എഫ്. സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 20 സീറ്റുള്ള കയ്പമംഗലത്ത് 19 വാർഡുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. 19-ാം വാർഡിലേക്കുള്ള സ്ഥാനാർഥിയെ അടുത്തഘട്ടത്തിൽ പ്രഖ്യാപിക്കും. നിലവിൽ ബി.ജെ.പി. സീറ്റായ 19-ാം വാർഡിൽ വിജയസാധ്യതയുള്ള പൊതുസമ്മതനെ നിർത്താനാണ് തീരുമാനം.

യുവനിരയ്ക്കും അവസരം നൽകിയാണ് സ്ഥാനാർഥിപ്പട്ടിക. സിറ്റിങ്‌ അംഗങ്ങൾ രണ്ടുപേർ മാത്രമേ പട്ടികയിലുള്ളൂ എന്നതും ശ്രദ്ധേയമാണ്, രണ്ടും വനിതകൾ. സി.പി.എം. പതിനഞ്ചും സി.പി.ഐ. നാലും ഐ.എൻ.എൽ. ഒരുസീറ്റിലുമാണ് മത്സരിക്കുന്നത്. ഒരു ജനറൽ സീറ്റിൽ ഉൾപ്പെടെ 11 വനിതകളാണ് മത്സരരംഗത്ത്‌. എൻ.ഡി.എ. മുന്നണിയിൽ ബി.ജെ.പി. മത്സരിക്കുന്ന 16 സീറ്റിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. നിലവിൽ അംഗങ്ങളായ രണ്ട് വനിതകളും മത്സരത്തിനില്ല. എല്ലാവരും പുതുമുഖങ്ങളാണ്. ബി.ഡി.ജെ.എസ്. മത്സരിക്കുന്ന നാല് സീറ്റുകളില സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും.

എൽ.ഡി.എഫ്. സ്ഥാനാർഥികൾ: വാർഡ്, സ്ഥാനാർഥി എന്ന ക്രമത്തിൽ: 1 - മിനി അരയങ്ങാട്ടിൽ, 2 - സൈനുൽ ആബിദീൻ, 3 - ദേവിക ദാസൻ, 4 - റസീന ഷാഹുൽ ഹമീദ്, 5 - അഖിൽ ചന്ദ്രൻ, 6 - സി.സി. വിപിൻ, 7 - പി.എ. ഷംസുദ്ദീൻ, 8 -സുജിത്ത് സോമൻ, 9 - എം.എ. റഷീദ്, 10 - പി.എച്ച്. അബ്ദുല്ല, 11 - കെ.വി. പ്രദീപ്കുമാർ, 12 - എൻ.എ. നൂറുൽഹുദ, 13 - ജയന്തി കണ്ടനാട്ട്, 14 - ജിനിസി ഷാജി, 15 - ബി.എസ്. ജ്യോത്സ്‌ന, 16 - നീതു മഞ്ജുഷ്, 17 - പ്രജീന റഫീഖ്, 18 - നെജീറ നൂറുദ്ദീൻ, 20 - ഖദീജ പുതിയവീട്ടിൽ.

ബി.ജെ.പി. സ്ഥാനാർഥികൾ: വാർഡ്, സ്ഥാനാർഥി എന്ന ക്രമത്തിൽ: 1. മായ ചന്ദ്രദാസ്, 2. ടി.ആർ. ശ്രീജിത്ത്, 3. നീതു ജിതേഷ്, 4. ഷീബ ദിനേശൻ, 5. അനീഷ് എം.എസ്., 6. എം.സി. രാജൻ, 7. എൻ.ആർ. ഹരിപ്രസാദ്, 8. കെ.എൽ. ലെനീഷ്, 9. കെ.എസ്. സുമേഷ്, 12. പ്രിയ സതു, 13. സിനിമോൾ രമേഷ്, 15. ഇന്ദുകല നോബി, 16. ഗീത മണികണ്ഠൻ, 18. സിന്ധു സതീശൻ, 19. കെ.എസ്. സിബിൻ, 20. ലിസി സുരേഷ്. സ്ഥാനാർഥികളുടെ ലിസ്റ്റ്‌ മൂന്ന്‌ മുന്നണികളും പ്രഖ്യാപിച്ചുതുടങ്ങി. യുവനിരയ്ക്ക്‌ പ്രാധാന്യം നൽകി പുതുമുഖങ്ങളെയാണ്‌ അണിനിരത്തുന്നത്‌. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ നഗരസഭയിലേക്കുള്ള കോൺഗ്രസ്‌, ബി.ജെ.പി. സ്ഥാനാർഥികളായി. കയ്‌പമംഗലം പഞ്ചായത്തിൽ എൽ.ഡി.എഫ്‌., ബി.ജെ.പി. സ്ഥാനാർഥികളുമായി

കോൺഗ്രസ് 30 പേരെ പ്രഖ്യാപിച്ചു

കൊടുങ്ങല്ലൂർ : നഗരസഭയിൽ പതിനാറ് സ്‌ത്രീകളെ ഉൾപ്പെടുത്തി 30 വാർഡുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ്. ഘടകകക്ഷികളുമായുള്ള ചർച്ചകൾക്കുശേഷം മറ്റ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. നിലവിലുള്ള നാല് കൗൺസിലർമാരിൽ രണ്ടുപേർ ആദ്യപട്ടികയിൽ ഇടം നേടി. അഞ്ചുപേർ 2010-ലെ കൗൺസിൽ അംഗങ്ങളാണ്. വാർഡ്‌, സ്ഥാനാർത്ഥികൾ:

1. ജയ പരമൻ, 2. കെ.പി. സുനിൽ, 4. വി.എ. സുശീൽകുമാർ, 6. ജോളി ഡിൽഷൻ, 12. കവിതാ മധു, 14. കെ.എ. സീന, 15. ജിഷാ മധു, 16. കെ.എൽ. രാധാകൃഷ്ണൻ, 17. എം.എം. മൈക്കിൾ, 18. കെ.എ. രമേശൻ, 19. സിന്ധു സതീശൻ, 20. സുകുമാരി, 23. സി.ഡി. റാഫി, 24. സിൻസി തോമസ്, 25. വി.എം. ജോണി, 26. ഷൈനി ജോൺസൺ, 27. എം.എം. അനിൽകുമാർ. 28. എൻ.കെ. ഭുവനേശ്വരൻ, 29. ഷെമിമോൾ അൻവർ, 30. സുമ ലെനീഷ്, 31. ഷെഫീക് മണപുറത്ത്, 32. ജയന്തി ബായ്, 33. ലിഡിയ മുരളി, 34. ഷെജീന അൻവർ, 35. ചന്ദ്രികാ ശിവരാമൻ, 36. എ.എസ്. സനൂപ്, 40. കെ.എച്ച്. വിശ്വനാഥൻ, 41. കെ.എച്ച്. ശശികുമാർ, 42. പി.യു. സുരേഷ്‌കുമാർ. 43. ബിജിമോൾ.